|    Oct 18 Wed, 2017 9:30 am
FLASH NEWS

ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി; വളര്‍ത്തു നായയെ കൊന്നു

Published : 6th August 2017 | Posted By: fsq

 

പത്തനാപുരം: നടുവത്തുമൂഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പാടം തട്ടാക്കുടിയിലും പൂമരുതിക്കുഴിയിലും വീണ്ടും പുലിയിറങ്ങി. തട്ടാക്കുടി തെക്കേപ്പറമ്പില്‍ തങ്കപ്പന്റെ വീട്ടിലെ വളര്‍ത്തു നായയെ കഴിഞ്ഞ ദിവസം രാത്രി പുലി പിടിച്ചു കൊണ്ടു പോയി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുമ്പ് പൂമരുതിക്കുഴിയില്‍ പുലിയിറങ്ങി രണ്ട് വളര്‍ത്തു നായ്ക്കളെ കൊന്നിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഭീതിയിലാണ് മലയോര വാസികള്‍. മൂന്ന് മാസം മുമ്പ് പത്തനാപുരം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പാടം ഇരുട്ടുതറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. ഏകദേശം ഏഴ് വയസ്സ് പ്രായം വരുന്ന പുലിയായിരുന്നു അന്ന് കൂട്ടില്‍ കുടിങ്ങിയത്. വനാതിര്‍ത്തിയിലെ തട്ടാക്കുടിക്കും പൂമരുതിക്കുഴിക്കും പുറമേ കടുവാമൂല, ഇരുട്ടുതറ, കൈതകെട്ട്, ഇരുട്ടീറ, കടശേരി തുടങ്ങിയ ഗ്രാമങ്ങളിലും പുലിശല്യം രൂക്ഷമാണ്. പല ഭാഗങ്ങളില്‍ വച്ചും നിരവധി പേരാണ് രാത്രിയും പകലും പുലിയെ കണ്ടിട്ടുള്ളത്. കാട്ടാന,കുരങ്ങ്,പന്നി തുടങ്ങിയ വന്യമൃഗങ്ങളും പ്രദേശത്ത് നാശം വിതയ്ക്കുന്നത് പതിവാണ്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കുട്ടികളെ പുറത്തിറക്കുന്നതും സ്‌കൂളില്‍ വിടുന്നതിനും രക്ഷിതാക്കള്‍ ഭയക്കുകയാണ്. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി ജനജീവിതം ദുസഹമാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക