|    Jan 24 Tue, 2017 12:37 am

ജനവാസ മേഖലയില്‍ കരടി; വളര്‍ത്തുനായയെ കടിച്ച് പരിക്കേല്‍പ്പിച്ചു

Published : 6th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: ജനവാസ മേഖലയില്‍ കരടി ഇറങ്ങി വളര്‍ത്തുനായയെ കടിച്ചു. നായയുടെ ഇരുകാലും വയറും കടിച്ചു പറിച്ചു. വള്ളക്കടവ് മേലേപറമ്പ് കാഞ്ഞിരപ്പള്ളി കണ്ടത്തില്‍ സന്തോഷിന്റെ വളര്‍ത്തുനായയെയാണ് കരടി ആക്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഇത്. വനത്തില്‍ നിന്നുമെത്തിയ കരടി വീട്ടില്‍ കെട്ടിയിട്ടിരുന്ന നായയെ കടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ പുറത്ത് ഇറങ്ങി നോക്കുമ്പോള്‍ ഒരു കരടിയും അതിനോടൊപ്പം കുട്ടിയെയും കണ്ടു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വള്ളക്കടവ് റേഞ്ച് ഓഫിസര്‍ ജയചന്ദ്രന്‍, ഫോറസ്റ്റര്‍ ജയദാസ്, ബീറ്റ് ഫോറസ്റ്റര്‍ ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ആകാശത്തേക്ക് ഒരു റൗണ്ട് വെടി വെച്ചതോടെ കരടിയും കുട്ടിയും സ്വകാര്യ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു. ഇനിയും കരടി ഇറങ്ങിയാല്‍ വ്യാഴാഴ്ച്ച കൂട് വച്ച് പിടികൂടുമെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക