|    Oct 22 Sun, 2017 6:35 am

ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമം ; രണ്ട് പേരെ പിടികൂടി

Published : 13th August 2017 | Posted By: fsq

 

അഞ്ചല്‍: വാട്ടര്‍ ടാങ്കിലാക്കി കൊണ്ടുവന്ന കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ റോഡില്‍ തള്ളാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ഇന്നലെ രാത്രി ഒന്‍പതരയോടെ കുരുവിക്കോണം കുന്നുംപുറത്തെ ജനവാസ പ്രദേശത്താണ് മാലിന്യം തള്ളാനുള്ള ശ്രമം നടന്നത്. ഇത് നാട്ടുകാരില്‍ ചിലര്‍ കണ്ടതോടെ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പിടികൂടി വാഹനത്തോടൊപ്പം പോലിസിന് കൈമാറുകയും ചെയ്തു. വടമണ്‍ രാജ് വിഹാറില്‍ പ്രതീപ് കുമാറി(41)നെതിരേ പോലിസ് കേസെടുത്തു.    വട്ടമണ്‍ പാലത്തിന് സമീപത്ത് നിന്നും മാലിന്യവുമായെത്തിയ രണ്ട് ബൈക്കുകളും ഇന്നലെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. ഏറെ നാളായി മാലിന്യം തള്ളുന്നതിനാല്‍ ഈ പ്രദേശത്ത് ദുര്‍ഗ്ഗന്ധം അസഹനീയമാണ്. .നാട്ടുകാര്‍ വരുന്നത് കണ്ട് ബൈക്കിലെത്തിയവര്‍ ബൈക്ക് ഉപേക്ഷിച്ചിട്ട് ഓടി മറഞ്ഞു. നാട്ടുകാരുടെ അന്വേഷണത്തില്‍ അഞ്ചല്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ നിന്നുള്ള മാലിന്യമാണ് തോട്ടിലേക്ക് തള്ളാന്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചല്‍ പോലിസെത്തി ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക