|    Feb 22 Thu, 2018 2:37 am
FLASH NEWS

ജനവാസ മേഖലയിലേക്ക് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റാന്‍ നീക്കം; മുണ്ടൂരില്‍ പ്രതിഷേധം

Published : 19th January 2017 | Posted By: fsq

 

പാലക്കാട്: കോങ്ങാട് പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔഡ്‌ലെറ്റ് മുണ്ടൂരിലേക്ക് മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം. മുണ്ടൂരിലെ വഴുക്കപ്പാറയിലെ ജനവാസ മേഖലയിലേക്കാണ് ബീവറേജ് മാറ്റിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു. ഒരറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം രാത്രി 9.30 ഓടുകൂടി പ്രദേശത്ത് ഔട്ട് ലെറ്റിലേക്കുള്ള മദ്യം ഇറക്കി. ഇതറിഞ്ഞ പ്രദേശവാസികള്‍ വാഹനം തടഞ്ഞു. എന്നാല്‍ ഇന്നലെ രാവിലെ കോങ്ങാട് പോലിസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ ഔട്ട് ലെറ്റ് തുറക്കാനെത്തുകയായിരുന്നു. ഇതോടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു. പ്രതിഷേധം മൂലം ഔട്ട്‌ലെറ്റ് തുറക്കാനായില്ല. ദേശീയ-സംസ്ഥാന പാതകളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കോങ്ങാട് പ്രവര്‍ത്തിക്കുന്ന ബീലറേജ് ഔട്ട്‌ലൈറ്റ് മാറ്റി സ്ഥാപിച്ചത്. വര്‍ഷങ്ങളായി കോങ്ങാട് ബസ് സ്റ്റാന്റിന് പരിസരത്തായാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ച് വന്നത്. വഴുക്കപ്പാറയെ പോലെ ജനവാസ മേഖലയില്‍ ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. സ്ത്രീകളും കുട്ടികളുമടക്കം സഞ്ചരിക്കുന്ന വഴിയിലാണ് ഔട്ട് ലെറ്റിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss