|    Oct 23 Mon, 2017 7:04 pm
FLASH NEWS

ജനവാസ പ്രദേശത്ത് കള്ളുഷാപ്പ് : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

Published : 12th August 2017 | Posted By: fsq

 

ആലുവ: കീഴ്മാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പാറോട്ടി ലെയ്‌നിലെ ജനവാസ മേഖലയില്‍ ആരംഭിച്ച കള്ളുഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി കള്ളുഷാപ്പിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം ഐ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന്‍ കാവലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ജെ സുനില്‍കുമാര്‍, അബൂബക്കര്‍ ചെന്താര, കെ എച്ച് ഷാജി, എം എം സാജു, എംഎകെ നജീബ്, കെ ബി നിജാസ്, ലത്തീഫ് നാലാംമൈല്‍, ഷിയാസ് കുട്ടമശ്ശേരി, അക്‌സര്‍ അമ്പലപ്പറമ്പ്, സിറാജ് ചേനക്കര, ജോണി ക്രിസ്റ്റഫര്‍, എം എ ഇജാസ്, ഫൈസല്‍ ഖാലിദ്, പി ഐ അനൂപ്, വി എ മുസ്തഫ, റിസ്‌വാന്‍ ചെന്താര, ടി എ അന്‍സാര്‍, സി എല്‍ ആഷിക്ക്, അശോകന്‍ മഹിളാലയം സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക