|    Aug 20 Sun, 2017 4:06 am
FLASH NEWS

ജനവാസ കേന്ദ്രത്തില്‍ മദ്യശാല ; എസ് ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 7th August 2017 | Posted By: fsq

 

പറവൂര്‍: പറവൂര്‍ താലൂക്ക് ആശുപത്രിക്കും മുസ്്‌ലിം പള്ളിക്കും പ്രൈവറ്റ് ബസ്്സ്റ്റാന്റിനും നടുക്കായി  ദൂരപരിധിയും നിയമ വ്യവസ്ഥകളും ലംഘിച്ച്  തുറന്ന ബീവറേജ് ഔട്ട്‌ലെറ്റ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചേന്ദമംഗലം കവലയില്‍ നിന്നു തുടങ്ങിയ പ്രകടനം ടൗണ്‍ ചുറ്റി പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം ഉദ്ഘാടനം ചെയ്തു. മദ്യവര്‍ജന നയം പറയുകയും എല്ലാ ജനവാസകേന്ദ്രങ്ങളിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചും മുട്ടിനു മുട്ടിന് മദ്യശാല തുറന്നു കൊണ്ട് മദ്യം അനിയന്ത്രിതമായി ഒഴുക്കുന്ന സര്‍ക്കാര്‍ കടുത്ത ജനവഞ്ചനയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരേ വിജയം വരെ എസ്ഡിപിഐ സമരരംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി അധ്യക്ഷത വഹിച്ചു. എസ്്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിസാര്‍ അഹമ്മദ്, ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസിം പുളിക്കല്‍, എസ്ഡിറ്റിയു പറവൂര്‍ മേഖല പ്രസിഡന്റ് ഷെരീഫ് വാണിയക്കാട്, അബ്ദുല്ല കായി  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക