|    Jun 23 Sat, 2018 11:34 pm
FLASH NEWS

ജനവാസ കേന്ദ്രത്തില്‍ മദ്യ വില്‍പനശാല അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി

Published : 28th January 2017 | Posted By: fsq

 

കൊട്ടാരക്കര: കൊട്ടാരക്കര ബസ്റ്റാന്‍ഡിന് സമീപമുള്ള ബിവറേജ് മദ്യവില്‍പന ശാല കൃപാ നഗറിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നീക്കം അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ചില പ്രത്യേക കേന്ദ്രങ്ങളുടെ രഹസ്യ നീക്കത്തിന്റെ ഭാഗമായാണ് ബിവറേജ് മാറ്റി സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ കടന്നുപോകുന്ന കൃപാനഗര്‍ റോഡിന്റെ വശത്ത് വന്‍ തുക വാടക നല്‍കിയാണ് ബിവറേജ് ഔട്ട്‌ലറ്റ് കൊണ്ടുവരുന്നതിന് നീക്കം നടത്തിയത്. മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കുന്നതിനെതിരേ കൃപാനഗറില്‍ നടന്ന സമരപരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. ബിവറേജ് ഔട്ട്‌ലറ്റിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷംല അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ ഷാജു ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ എസ്ആര്‍ രമേശ്, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, കോശി കെ ജോണ്‍, ശങ്കരന്‍കുട്ടി, സോമശേഖരന്‍നായര്‍, പുലമണ്‍ ബിജു, ജെഎംജെ മനു, പെരുംകുളം സുരേഷ്, പവിജാപത്മന്‍, സലാഹുദ്ദീന്‍, ഷെമീന, ഖരീം, കുഞ്ഞുമോന്‍, ബിജു ഷംസുദ്ദീന്‍, സലീം, നിസാര്‍ സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss