|    Jul 19 Thu, 2018 5:54 am
FLASH NEWS

ജനവാസ കേന്ദ്രത്തില്‍ കൃഷി ചെയ്ത കഞ്ചാവ് നശിപ്പിച്ചു

Published : 18th September 2017 | Posted By: fsq

 

നെടുങ്കണ്ടം: ജനവാസ കേന്ദ്രത്തില്‍ കൃഷി ചെയ്ത കഞ്ചാവ് ചെടികള്‍ വെട്ടിനശിപ്പിച്ചു. പൂപ്പാറ ബോഡിമെട്ട്് തലക്കുളം കോളനിക്കു സമീപം ജനവാസ കേന്ത്രത്തോടു വളരെ അടുത്താണ് 22 തടങ്ങളിലായി 44 കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ കണ്ടെത്തിയ കഞ്ചാവ് തോട്ടമാണ് ഉടുമ്പന്‍ചോല എകസൈസ് സംഘം നശിപ്പിച്ചത്. 4-5 അടി ഉയരമുള്ളതും അഞ്ചുമാസം പ്രായമുള്ളതുമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ജടപിടിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ് ചെടികള്‍. ഉടുമ്പന്‍ചോല എക്‌സൈസ് ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്. കഞ്ചാവ് കൃഷി നടത്തിയവരെപ്പറ്റി ചില സൂചനകള്‍ ലഭിച്ചെങ്കിലും പിടികൂടാനായില്ല. ഇടുക്കി കഞ്ചാവിന് ഗുണമേന്മ കൂടുതലായതിനാല്‍ ഈ മേഖലയില്‍ കൃഷിചെയ്യുന്ന കഞ്ചാവ് ആന്ധ്ര, ഒറീസ എന്നീ സ്ഥലങ്ങളില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഇടുക്കി കഞ്ചാവുമായി കൂട്ടിചേര്‍ത്ത് വന്‍ വിലയ്ക്കാണ് വില്‍പ്പന നടത്തി വരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss