|    Jan 19 Thu, 2017 8:30 pm
FLASH NEWS

ജനവാസ കേന്ദ്രത്തിലൂടെ 400 കെവി ലൈന്‍; പ്രതിഷേധവുമായി ജനപ്രതിനിധികള്‍

Published : 1st June 2016 | Posted By: SMR

ഇരിട്ടി: കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി അന്തര്‍സംസ്ഥാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചു മാനന്തവാടിയില്‍ നിന്നു കാസര്‍കോട് ജില്ലയിലെ മൈലാട്ടി വരെ 400/200 കെവി ലൈന്‍ വലിക്കുന്നതിനെതിരേ ജനപ്രതിനിധികള്‍ രംഗത്ത്. ജനപ്രതിനിധികളുടെയും വൈദ്യുതി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് 400 കെവി ലൈന്‍ വലിക്കുന്നതിനെതിരേ സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയത്. ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ സര്‍വേ ഫെബ്രുവരി ആറിന് മാനന്തവാടിയില്‍ ആരംഭിച്ചിരുന്നു. നാലു മാസത്തെ സര്‍വേ പൂര്‍ത്തിയാക്കി പ്രാരംഭ നടപടിയുടെ റൂട്ട് നിര്‍ണയിക്കാ നായി അളന്നു തിരിച്ച സ്ഥലങ്ങളില്‍ കല്ലിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്നലെ ഇരിട്ടിയില്‍ നടന്നപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്. 400 കെവി ലൈന്‍ വലിക്കുമ്പോള്‍ 45 മീറ്റര്‍ വീതിയില്‍ ജനവാസ കേന്ദ്രം വഴി ലൈന്‍ കടന്നു പോവുന്നത് ആയിരക്കണക്കിന് പേരുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമാവുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പറഞ്ഞു.
മാനന്തവാടി, പയ്യമ്പള്ളി, ഏലപ്പീടിക, കൊലക്കാട്, ചെങ്ങേ ാം, കണിച്ചാര്‍, ആറളം ഫാം, വീര്‍പ്പാട്, വെളിമാനം, ഗാന്ധിനഗര്‍, കമ്പനി നിരത്ത്, ഓടിച്ചകുന്ന്, ആനപ്പാറ റോഡ്, കിളിയന്തറ ചെക്ക് പോസ്റ്റ്, പേരട്ട റോഡ്, മട്ടിണി, കോളിത്തട്ട് ട്രഷര്‍ റോഡ്, ചപ്പുങ്കരി, മാട്ടറ, മണിക്കടവ്, കാഞ്ഞിരക്കൊല്ലി റോഡ്, പാടാങ്കവല, വഞ്ചിയം, അരീക്കാമല, കുടിയാന്‍ മല, കാന്തന്‍ പാറ, കുട്ടാപറമ്പ്, ആലക്കോട്, കാര്‍ത്തികപുരം, റോഡ് ക്രോസിങ്, പരപ്പ, പ്രാപ്പൊയില്‍, രയരോം റോഡ്, പെരിങ്ങാമല, തട്ടുമ്മല്‍, പട്ടുവം, വയക്കര, പോത്തം കണ്ടം, വെളിച്ചംതോട്, ചീമേനി മുതല്‍ മൈലാട്ടി വരെ നിലവിലുള്ള 220 കെവി ലൈന്‍ റൂട്ട് തന്നെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക. ലൈന്‍ ഭുമിക്കടിയിലൂടെയാണ് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതെങ്കില്‍ ലൈന്‍ കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അനുയോജ്യമായ സ്ഥലത്തുകൂടി കൊണ്ടു പോവുന്നതിന് സഹകരിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തി ല്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജി ല്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ ടി റോസമ്മ, ടി പ്രസന്ന, ഗ്ര ാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നിടുപറമ്പ്, ജനപ്രതിനിധികളായ കെ വേലായുധന്‍, കെ വി മോഹനന്‍, വി ഷാജി, ജിമ്മി അന്തിനാ ട്, കെഎസ്ഇബി ഷൊര്‍ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി എ കുര്യാക്കോസ്, അസി. എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ സാബൂട്ടി ജോസഫ്, എ ഇ തോമസ് ആന്റണി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക