|    Feb 20 Mon, 2017 3:03 pm
FLASH NEWS

ജനവാസമേഖലയില്‍ വീണ്ടും ആനയിറങ്ങി കൃഷിയിടം നശിപ്പിച്ചു

Published : 8th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ജനവാസ മേഖലയില്‍ വീണ്ടും ആനയിറങ്ങി. വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തോട് അതിര്‍ത്തി പങ്കിടുന്ന വള്ളക്കടവിലെ ജനവാസ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചത്. മുല്ലൂ പറമ്പില്‍ മുരളീധരന്‍ നായരുടെ കൃഷിയിടത്തിലെ കാപ്പി, കവുങ്ങ്, തെങ്ങ്, വാഴ, എന്നീ കൃഷി വിളകള്‍ പൂര്‍ണമായും നശിപ്പിച്ചു.പുലര്‍ച്ച വരെ കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ നിലയിറപ്പിച്ചിരുന്നു. വനപാലകര്‍ എത്തിയാണ് കാട്ടാനക്കൂട്ടങ്ങളെ വനത്തിലേക്ക് ഓടിച്ചത്. പെരിയാര്‍ നദിയില്‍ നീരൊഴുക്ക് കുറവായതിനാലാണ് നദിയിലൂടെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം എത്താന്‍ കാരണം.  ദിവസങ്ങള്‍ക്ക് മുന്‍പ് തങ്കമല മാട്ടുപ്പട്ടിക്ക് സമീപം നിര്‍ത്തിയിട്ട ബൊലോറോ ജീപ്പ് കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന തങ്കമല മാട്ടുപ്പെട്ടിയില്‍ വെള്ളിയാഴ് രാത്രിയിലാണ് ജീപ്പ് തകര്‍ത്തത്.വഞ്ചിവയല്‍ ആദിവാസി കുടിയിലെ കൃഷ്ണന്‍കുട്ടിയുടെ ജീപ്പാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്.വാഹനത്തിന്റെ മുന്‍ഭാഗത്തെ ടയറും മറ്റ് ഭാഗങ്ങളും തകര്‍ന്നു. കൃഷ്ണന്‍കുട്ടി രാത്രിയില്‍ മാട്ടുപ്പെട്ടിയിലെ സ്വകാര്യ തേയില തോട്ടത്തിനോട് ചേര്‍ന്ന ഭാഗത്താണ് വാഹനം ഇട്ടിരുന്നത്.ശനിയഴ്ച്ച ഇയാളുടെ മകനും സുഹൃത്തും സ്‌കൂളിലേക്ക് പോകും വഴിയാണ് വാഹനം തകര്‍ത്തത് കണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക