|    Oct 17 Wed, 2018 12:40 pm
FLASH NEWS

ജനവാസകേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളി

Published : 20th December 2017 | Posted By: kasim kzm

മഞ്ചേരി: തൃക്കലങ്ങോട് നെല്ലിക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.  ചെരണി പന്നിപ്പാറ റോഡരികില്‍ പുളിയ്ക്ക നിരവില്‍ തോമസിന്റെ വീടിനോടുചേര്‍ന്ന പറമ്പിലാണ് കക്കൂസ് മാലിന്യം തളളിയത്. കഴിഞ്ഞദിവസം രാത്രിയില്‍ ടാങ്കര്‍ലോറിയിലാണ് മാലിന്യം കൊണ്ടുവന്നതെന്ന് വീട്ടുകാര്‍ പറയുന്നു. തൊട്ടടുത്തുളള തോട്ടിലേക്കും ഒഴുക്കിയിട്ടുണ്ട്്്. ജനവാസ മേഖലയിലാണ് സംഭവമെന്നതിനാല്‍ കുടിവെള്ള സ്രോതസുകള്‍ മലിനമായോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ പെട്രോളിയം ഇന്ധനങ്ങള്‍ പ്രദേശത്ത് തളിച്ചിരിക്കുകയാണ് തദ്ദേശീയര്‍. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ വിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss