|    Feb 25 Sun, 2018 8:55 am

ജനവാസകേന്ദ്രത്തിനു സമീപം പട്ടാപ്പകല്‍ ആശുപത്രി മാലിന്യം തള്ളി

Published : 15th June 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: ദേശിയപാത 47യില്‍ ജനവാസകേന്ദ്രത്തിനു സമീപം പട്ടാപ്പകല്‍ ആശുപത്രി മാലിന്യങ്ങളും,പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളി. വാപ്പാലശ്ശേരിയില്‍ മങ്ങാട്ടബിള്ളി ആശുപത്രിയ്ക്ക് എതിര്‍ വശം കാച്ചപ്പിള്ളി ജോണിന്റെ വീടിന് മുന്‍പില്‍ മതിലിനോട് ചേര്‍ന്നാണ് 10 ഓളം പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി മരുന്ന്കുപ്പികള്‍, സിറിഞ്ച്, രക്തംപുരണ്ട ഗ്ലൗസ് എന്നിവയുള്‍പ്പടെയുള്ള മാലിന്യം നിക്ഷേപിചിട്ടുള്ളത.് ഇതിനു തൊട്ടടുത്തായി ഏതാനും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ,   വൈസ് പ്രസിഡന്റ് പി സി സോമശേഖരന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പ്രകാശന്‍ സ്ഥലത്തെത്തി. തൊട്ട് എതിര്‍ വശമുള്ള വീടിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദ്രശ്യങ്ങളില്‍നിന്ന് ഞായറാഴ്ച പകല്‍ 9.45 ന് ആപ്പേ ഗുട്സ്സ് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന മാലിന്യം ഡ്രൈവര്‍ തന്നെ വഴിയില്‍ തള്ളുന്നതായി കണ്ടെത്തി. എന്നാല്‍ വണ്ടി നമ്പറും ഡ്രൈവറുടെ മുഖവും ദൃശ്യങ്ങളില്‍ വ്യക്തമല്ല. പോലിസ് ദേശിയപാതയില്‍ സ്ഥാപിച്ച കാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളുന്നവണ്ടിയും, ഡ്രൈവറെയും പിടികൂടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നെടുമ്പാശ്ശേരി പോലിസിനോട് ആവശ്യപെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss