|    Jan 21 Sun, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനലക്ഷങ്ങള്‍ ഒഴുകിയെത്തി; മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ സമാപനം

Published : 8th January 2018 | Posted By: kasim kzm

കോഴിക്കോട്: ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തീര്‍ത്ത മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. നാല്‍പതാണ്ടില്‍ മര്‍കസ് നേടിയ വളര്‍ച്ചയും കരുത്തും വ്യക്തമാക്കുന്നതായിരുന്നു സമാപന സമ്മേളനം. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും സമസ്തയുടെ നേതൃനിരയും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 1261 പേര്‍ക്ക് മതമീമാംസയില്‍ സഖാഫി ബിരുദവും 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 198 പേര്‍ക്ക് ഹാഫിള് പട്ടവും നല്‍കി. സമാപന സമ്മേളനം യുഎഇ റെഡ് ക്രസന്റ് ചെയര്‍മാന്‍ ഡോ. ശെയ്ഖ് ഹംദാന്‍ മുസല്ലം അല്‍ മസ്റൂഇ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നയപ്രഖ്യാപന-സനദ്ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ഡോ. ഹിശാം അബ്ദുല്‍ കരീം ഖരീസ (തുണീസ്യ) സനദ്ദാനം നിര്‍വഹിച്ചു. ഡോ. യുസ്രി മുഹമ്മദ് (മലേസ്യ), ശെയ്ഖ് അബ്ദുല്‍ ഫത്താഹ് മോറോ (തുണീസ്യ), മുഫ്തി ശെയ്ഖ് മുസഫര്‍ സത്തിയൂഫ് (ഉസ്‌ബെക്കിസ്താന്‍), ശെയ്ഖ് അബ്ദുല്‍ അസീസ് സര്‍ബ (ഐവറി കോസ്റ്റ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് (ദുബയ്), ശെയ്ഖ് ഇബ്രാഹിം ഹംസ അഹ്മദ് അല്‍ ശുക്രി (കുവൈത്ത്), പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, ശെയ്ഖ് അബ്ദുല്ല സാലിം അഹ്മദ് ദന്‍ഹാനി, ശെയ്ഖ് സുല്‍ത്താന്‍ ശറഹി (യുഎഇ), ശെയ്ഖ് അലി സൈനുല്‍ ആബിദീന്‍ (മലേസ്യ), ലിയൂ ച്വാങ് (ചൈന), മലാമിന്‍ ജിബ്രീങ് ഓമറോ (കാമറൂണ്‍), അലി അബ്ദുല്‍ ഖാദര്‍ (ന്യൂസിലന്റ്), ഡോ. മുഹമ്മദ് ഉസ്മാന്‍ ശിബിലി (യുഎസ്എ) സംസാരിച്ചു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് വിഷന്‍ അവതരിപ്പിച്ചു. ലൈഫ്സ്‌റ്റൈല്‍ കോണ്‍ഫറന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉലമാ സമ്മേളനത്തില്‍ ഹാഫിള് ഖാരി ശുഐബ് നൂഹ് ആലിം മഹ്ദരി (ഹോങ്കോങ്) മുഖ്യാതിഥിയായി. മഹല്ല് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്, സൗത്ത് സോണ്‍ പണ്ഡിത സമ്മേളനം എന്നിവയും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day