|    Jan 16 Mon, 2017 4:48 pm

ജനറേറ്റര്‍ തകരാര്‍ പരിഹരിച്ചു; ബാരാപോളില്‍ വൈദ്യുതോല്‍പാദനം തുടങ്ങി

Published : 17th July 2016 | Posted By: SMR

ഇരിട്ടി: ജനറേറ്ററിന്റെ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ബാരാപോളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങി. ഈ മാസം ആദ്യം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ജനറേറ്റര്‍ തകരാറായതിനാല്‍ ശ്രമം നിര്‍ത്തിവയ്ക്കുയായിരുന്നു. അഞ്ച് മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന മൂന്ന് ജനറേറ്ററാണ് ഇവിടെയുള്ളത്.— ഇതില്‍ ഒരു ജനറേറ്ററിന്റെ വൈദ്യുതി ഉല്‍പാദനക്ഷമത മാത്രമേ പരിശോധിച്ചിട്ടുള്ളൂ.— ഇതില്‍ നിന്നു ഇന്നലെ 4.—5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചു.
ബാക്കി രണ്ട് ജനറേറ്ററുകളുടെ വൈദ്യുതി ഉല്‍പാദന ടെസ്റ്റ്(റിലേ ടെസ്റ്റ്) ഇതുവരെ പൂര്‍ത്തിയായിട്ടില്ല.— കോടികള്‍ മുടക്കിയ പദ്ധതിയില്‍അധികൃതര്‍ മറ്റു രണ്ട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അനാസ്ഥ തുടരുകയാണ്. 15 മെഗാവാട്ട് ഉല്‍പാദിപ്പിക്കാന്‍ 38.—85 ക്യുബിക് പെര്‍ സെക്കന്റ് വെള്ളമാണ് വേണ്ടത്.— മഴ ശക്തമായതോടെ വൈദ്യുതോല്‍പാദനത്തിനുള്ള വെള്ളം ഒഴികിയെത്തിയെങ്കിലും ഒരു ജനറേറ്റൊഴികെ ബാക്കി രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമല്ലാത്ത അവസ്ഥയിലാണുള്ളത്.—കര്‍ണാടകയിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ബാരാപുഴ നദിയില്‍ ട്രെഞ്ച്‌വയര്‍ നിര്‍മിച്ചാണ് വൈദ്യുതി ഉല്‍പാദനത്തിനാവശ്യമായ ജലം കണ്ടെത്തുന്നത്.— തീര്‍ത്തും മഴയെ ആശ്രയിച്ച് മാത്രം രൂപകല്‍പന ചെയ്ത പദ്ധതി ദക്ഷിണേന്ത്യയില്‍ ആദ്യമായാണ്. ഇതിനിടയില്‍ കനാലില്‍ വ്യാപകമായി ചോര്‍ച്ചയുണ്ടെന്നും ആരോപണമുണ്ട്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയാതെ സസ്യ ജാലകങ്ങള്‍ക്കോ ഭൂ -പ്രകൃതിക്കോ യാതൊരു കോട്ടവും വരുത്താതെയാണ് ഇതിന്റെ നിര്‍മാണം.— വര്‍ഷകാലത്തു മാത്രമാണ് ഇവിടെ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുക.—പുഴയില്‍ ചാല്‍ കീറി വെള്ളം മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ വഴി ഫോര്‍ബേ ടാങ്കില്‍ എത്തിച്ച് മൂന്ന് പെന്‍സ്‌റ്റോക്ക് പൈപ്പ് വഴി 50 മീറ്റര്‍ താഴെയുള്ള പവര്‍ ഹൗസിലേക്ക് വെള്ളം ചാടിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഈ വെള്ളം വീണ്ടും പുഴയിലേക്ക് തന്നെ ഒഴുക്കി വിടും.— പ്രതി വര്‍ഷം 36 ദശ ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയാഥാര്‍ഥ്യമായാല്‍ സാധിക്കും. പദ്ധതി പൂര്‍ണതോതിലായാല്‍ മൂന്ന് പഞ്ചായത്തുകളിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.
വലിയ പ്രതീക്ഷയില്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് നാടിന് സമര്‍പിച്ചത്. ജനറേറ്ററുകളുടെ തകാരാര്‍ വേഗത്തില്‍ പരിഹരിക്കാതെയുള്ള അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച പദ്ധതി അവതാളത്തിലാവും. ഇവിടെ നിന്നും നാല് മെഗാ വാട്ട് വൈദ്യുതി ഉല്‍പാദിക്കാനായി കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന സോളാളാര്‍ വൈദ്യുതിയുടെ പ്രവര്‍ത്തി പൂര്‍ത്തിയായി. ജൂണ്‍മുതല്‍ ഡിസംബര്‍ വരെ ബാരോപോളില്‍ നിന്ന് ജല വൈദ്യുതിയും അതിന് ശേഷം സൗരോര്‍ജവും ഉല്‍പാദിപ്പിക്കാനാണ് സോളാര്‍ പദ്ധതി ലക്ഷ്യമിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക