|    Dec 19 Wed, 2018 7:15 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ജനറല്‍ മോട്ടോഴ്‌സ്

Published : 29th November 2018 | Posted By: kasim kzm

ജനറല്‍ മോട്ടോഴ്‌സ് കാറുകളുടെ രംഗത്തെ അതികായനാണ്. ലോകത്ത് ഏറ്റവും വിറ്റഴിയുന്ന ബ്രാന്‍ഡുകളില്‍ പലതും അവരുടെ ഫാക്ടറികളില്‍ നിന്നാണ് പുറത്തുവരുന്നത്. പക്ഷേ, ഏതു കൊലകൊമ്പനും കമ്പോളത്തിലെ യാഥാര്‍ഥ്യങ്ങളോട് കണ്ണടയ്ക്കാന്‍ സാധിക്കില്ലല്ലോ. അങ്ങനെയാണ് വില്‍പന കുറഞ്ഞ ചെറിയ കാറുകള്‍ നിര്‍മിക്കുന്ന അഞ്ചു ഫാക്ടറികള്‍ തല്‍ക്കാലം അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചത്. അതില്‍ നാലെണ്ണം അമേരിക്കയിലാണ്; ഒന്ന് കാനഡയിലും. മൊത്തം 14,000 പേരുടെ തൊഴില്‍ നഷ്ടമാവുന്ന തീരുമാനം.
ഇലക്ട്രിക് കാറുകളും ഡ്രൈവറില്ലാ കാറുകളുമാണ് വരുംകാലത്ത് കമ്പോളം പിടിച്ചടക്കുക. അതിനാല്‍, ആ മേഖലയില്‍ ശ്രദ്ധിക്കാനാണ് തങ്ങള്‍ ചില ബ്രാന്‍ഡുകളുടെ ഉല്‍പാദനം നിര്‍ത്തുന്നതെന്ന് കമ്പനി പറയുന്നു. ഇലക്ട്രിക് കാറുകള്‍ക്കാകട്ടെ സര്‍ക്കാര്‍ വക സബ്‌സിഡിയും ലഭ്യമാണ്.
പക്ഷേ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുപിതനാണ്. ഉല്‍പാദനം നിര്‍ത്തിയ കമ്പനി തനിക്കു പാരവയ്ക്കുകയാണെന്ന് പ്രസിഡന്റ് കരുതുന്നു. അതിനാല്‍, കമ്പനിക്കെതിരേ കടുത്ത കടന്നാക്രമണമാണ് ട്വിറ്ററിലൂടെ ട്രംപ് നടത്തിയത്. ചൈനയിലും യൂറോപ്പിലുമുള്ള അവരുടെ സ്ഥാപനങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. രസകരമായ കാര്യം, കമ്പനിയെ ശിക്ഷിക്കാന്‍ ഇലക്ട്രിക് കാറുകളുടെ സബ്‌സിഡി തന്നെ നിര്‍ത്തിക്കളയും എന്നാണ് പ്രസിഡന്റ് പറയുന്നത്. അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാനാണ് ഇങ്ങനെ സബ്‌സിഡി നല്‍കുന്നത്. പക്ഷേ, അതൊന്നും ഭരണകൂടത്തിന് ഒരു പ്രശ്‌നമേയല്ല!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss