|    Jan 16 Mon, 2017 8:33 pm
FLASH NEWS

ജനറല്‍ ആശുപത്രിയുടെ നിയന്ത്രണം ഇനി നഗരസഭയ്ക്ക്

Published : 1st September 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രി ഭരണം സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് നഗരസഭയ്ക്ക് കൈമാറി. സംസ്ഥാനത്തെ മറ്റു പതിനാലു ജനറല്‍ ആശുപത്രികളുടെ ഭരണവും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ താലൂക്കാശുപത്രികളായിരുന്നു ഇവ. 2009ലാണ് കാസര്‍കോട് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത്. നേരത്തെ നഗരസഭക്ക് കീഴിലുണ്ടായിരുന്നപ്പോള്‍ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.
എന്നാല്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ന്നതോടെ ഇതിന്റെ നിയന്ത്രണം ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിക്കായിരുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം പോലും പലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ചേര്‍ന്നിരുന്നത്. ആശുപത്രിക്ക് ലഭിക്കുന്ന ഗേറ്റ് പാസ്, വാഹന പാര്‍ക്കിങ് ഫണ്ട് എന്നിവ അടക്കം ലക്ഷക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നുണ്ട്.
എന്നാല്‍ സ്ഥാപനത്തിന്റെ അടിസ്ഥാന വികസനത്തിനോ രോഗികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോ സാധിച്ചിരുന്നില്ല. ആശുപത്രിയുടെ പ്രശ്‌നങ്ങളെ കുറിച്ച് ഗൗരവകരമായ ചര്‍ച്ചകളും നടക്കാറില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏറ്റുപിടിച്ച് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മാത്രമാണ് നേരത്തെയുണ്ടായിരുന്നത്. ആശുപത്രിയുടെ മേല്‍നോട്ടം നഗരസഭക്ക് വിട്ടുകിട്ടുന്നതോടെ ജനറല്‍ ആശുപത്രിയുടെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് രോഗികളും ജീവനക്കാരും.
സര്‍ക്കാറിന് വന്‍ ബാധ്യതക്ക് ഇടയാക്കുന്നുവെന്ന് കണ്ടാണ് ജനറല്‍ ആശുപത്രികളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. സിഎച്ച്‌സികളും പിഎച്ച്‌സികളും ജില്ലാ ആശുപത്രിയും ത്രിതല പഞ്ചായത്ത് സമിതികള്‍ക്ക് നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രികളെ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റിയതോടെയാണ് ഈ സ്ഥാപനങ്ങളുടെ വികസനം മുരടിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക