|    Mar 23 Thu, 2017 10:02 am
FLASH NEWS

ജനറല്‍ ആശുപത്രിയില്‍ മോഷ്ടാക്കള്‍ വിലസുന്നു

Published : 25th May 2016 | Posted By: SMR

മരട്: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ആശുപത്രി കോമ്പൗണ്ടിനകത്ത് നിരീക്ഷണ കാമറകള്‍ പല ഭാഗങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാമറ സംവിധാനം ഇല്ലാത്തതിന് തുല്ല്യമാണ്.
ഇരുചക്രവാഹനങ്ങളില്‍നിന്ന് ഹെല്‍മറ്റുകളും ആശുപത്രിക്കകത്തുനിന്നും രോഗികളുടെയും രോഗികളെ ശുശ്രൂശിക്കുന്നവരുടെയും ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുന്നത് പതിവാകുന്നു. എന്നാല്‍ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാമറകളില്‍ റെക്കോഡ് ആവുന്നത് പരിശോധിക്കാന്‍ ആളില്ല. ഇതുകാരണം മോഷ്ടാക്കളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കുന്നില്ല.
നിരവധി ആളുകള്‍ പരാതി പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പരാതിക്കാരെ ചുറ്റിക്കുകയല്ലാതെ നടപടിയൊന്നും ഉണ്ടാവുന്നില്ല എന്നും അധികൃതരുടെ അനാസ്ഥയും അലംഭാവവും കാരണം മോഷ്ടാക്കള്‍ക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുകയാണെന്നും ആരോപണമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വേണ്ട രീതിയിലുള്ള നടപടികള്‍ കൈകൊള്ളാത്തത് മൂലം ജനോപകാരമാവേണ്ടവ ജനോപദ്രവമായി മാറുകയാണ്.
ഹൈബി ഈഡന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചാണ് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.

(Visited 31 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക