|    Apr 29 Sat, 2017 7:12 am
FLASH NEWS

ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ കാമറ കണ്ട സംഭവം മൂടിവയ്ക്കാനുള്ള ശ്രമം വിവാദമാവുന്നു

Published : 6th November 2016 | Posted By: SMR

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ കാമറ കണ്ട സംഭവം മൂടി വയ്ക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമം വിവാദമാകുന്നു. ജനറല്‍ ആശുപത്രിയുടെ രണ്ടാം നിലയിലെ ഗൈനക്കോളജി വാര്‍ഡിന് സമീപമുള്ള ടോയ്‌ലറ്റിലാണ് മൊബൈല്‍ കാമറ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ടും കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം. ആശുപത്രിയുടെ രണ്ടാം നിലയിലെ ഗൈനക്കോളജി വാര്‍ഡിന് സമീപം പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്‌ലെറ്റുകള്‍ അടുത്തടുത്താണ്. ഇരു മുറികളും വേര്‍തിരിക്കുന്ന ഭിത്തിയുടെ മുകളിലുള്ള വിടവില്‍ വടിയുടെ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന നിലയിലായിരുന്നു ഫോണ്‍ കണ്ടത്. വെള്ളിയാഴ്ച്ച ആശുപത്രിയിലെത്തിയ സ്ത്രീയാണ് മൊബൈല്‍ കണ്ടത്. ഭയന്ന് പുറത്തിറങ്ങിയ ഇവര്‍ ബഹളം വയ്ക്കുകയും ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മൊബൈലുമായി ആള്‍ രക്ഷപ്പെട്ടതായും സ്ത്രീ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ കാമറ കണ്ട സ്ത്രീ അന്നു തന്നെ പരാതി നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ പൊലിസിന് കൈമാറിയില്ല. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഇന്നലെയാണ് സൂപ്രണ്ട് സെന്‍ട്രല്‍ പൊലിസിനു പരാതി നല്‍കുന്നത്. സൂപ്രണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ സെന്‍ട്രല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.ഇതിനിടെ കേരള ഗവണ്‍മെന്റ്് നഴ്‌സസ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിനെത്തിയവര്‍ക്ക് ഉച്ചഭക്ഷണം വിളമ്പാനായി ജനറല്‍ ആശുപത്രിയോടനുബന്ധിച്ച സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളിന്റെ മെസ്ഹാള്‍ നേരത്തെ ഒഴിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day