|    Oct 21 Sun, 2018 5:48 am
FLASH NEWS

ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ സമര്‍പ്പണം ഇന്ന്

Published : 12th September 2017 | Posted By: fsq

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നഗരസഭ രണ്ടു കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ ഇന്ന് രാവിലെ 9.30ന് നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും കെ സി വേണുഗോപാല്‍ എം പി സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും.ഇതോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ആര്‍ഒ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ നിര്‍വഹിക്കും. ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും.ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീദേവി റിപോര്‍ട്ട് അവതരിപ്പിക്കും.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹ്ബൂബ് സംസാരിക്കും.രണ്ട് കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച ഡയാലിസിസ് സെന്ററില്‍ പത്ത് മെഷീനുകളാണുള്ളത്.ഇതില്‍ ഒരെണ്ണം എയ്ഡ്‌സ് രോഗികള്‍ക്കായി നീക്കി വച്ചിട്ടുണ്ട്.രണ്ടെണ്ണം റിസര്‍വ് മെഷീനുകളാണ്.രണ്ട് ഷിഫ്റ്റുകളിലായി ദിവസവും 20 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണൊരുക്കിയിട്ടുള്ളത്.രണ്ട് പുതിയ മെഷീനുകള്‍ കൂടി വാങ്ങാന്‍ നഗരസഭക്ക് പദ്ധതിയുള്ളതായും ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.കേരള മെഡിക്കല്‍ കോര്‍പറേഷനാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.തുടക്കത്തില്‍ ഡയാലിസിസിന് 500 രൂപ ഫീസ് ഈടാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ടെക്‌നീഷ്യന്മാരെ നിയമിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഡയാലിസിസ് കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.ഡയാലിസിസ് സെന്ററിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സംഘടനകളുടെയും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സൊസൈറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബി മെഹബൂബ്, മോളി ജേക്കബ്, രാജു താന്നിക്കല്‍, ജി മനോജ്കുമാര്‍, ഷോളിസിദ്ധകുമാര്‍  സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss