|    Nov 21 Tue, 2017 9:27 pm
FLASH NEWS

ജനറല്‍ ആശുപത്രിയിലെ അണുവിമുക്ത ഉപകരണം തകരാറില്‍ ; ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

Published : 18th June 2017 | Posted By: fsq

 

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഓട്ടോ ക്ലൈവ് മെഷീന്‍ തകരാറിലായി. ഇതോടെ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുബാധയേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഓട്ടോ ക്ലൈവ് മെഷീനാണ് ഒരാഴ്ച മുമ്പ് തകരാറിലായത്. മെഷിന്‍ തകരാറിലായത് കാരണം ഇപ്പോള്‍ മുളിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയാണ് ഇവിടെയുളള ഓട്ടോ ക്ലൈവ് ഉപയോഗിച്ച് ഉപകരണങ്ങള്‍ അണുവിമുക്തമാക്കി തിരിച്ചു കൊണ്ടു വരുന്നത്. ഈ ഉപകരണം പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് സമയനഷ്ടത്തിന് പുറമേ പല ശസ്ത്രക്രിയകളും സമയത്തിന് ചെയ്യാനാവാത്ത അവസ്ഥയിലാണ്. ദിവസേന പ്രസവങ്ങളടക്കം നിരവധി ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടക്കുന്നത്. ഇതിന് പുറമേ അപകടങ്ങളിലും അത്യാഹിത വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുന്നു. അണുവിമുക്ത ഉപകരണങ്ങള്‍ തകരാറിലായതോടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.  ഇത് പ്രസവ ചികില്‍സയ്ക്ക് എത്തുന്നവരടക്കുള്ളവരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ദിവസവും നിരവധി ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയിലെ അണുവിമുക്ത ഉപകരണമായ ഓട്ടോ ക്ലൈവ് തകരാറിലായിട്ടും അത് നന്നാക്കാനുള്ള നടപടി അധികൃതര്‍ ഇതുവരേ ആരംഭിച്ചിട്ടില്ല. മതിയായ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്നതിനാല്‍ സാധാരണക്കാരായ രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ആശുപത്രിയിലെ ഓട്ടോക്ലൈവ് മെഷീന്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്  ആശുപത്രി ജീവനക്കാരും രോഗികളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക