|    Nov 14 Wed, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജനരോഷം; പുടിന്‍ അയയുന്നു

Published : 30th August 2018 | Posted By: kasim kzm

മോസ്‌കോ: വഌദിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം അണപൊട്ടിയതോടെ നയങ്ങളില്‍ അയവുവരുത്താന്‍ നീക്കം. പുടിന്‍ സര്‍ക്കാരിന്റെ നിര്‍ദിഷ്ട പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരേ രാജ്യത്ത് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയര്‍ന്നതോടെയാണു നയം തിരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
ഇതുപ്രകാരം പെന്‍ഷന്‍ പ്രായം സ്ത്രീകളുടേത് 63ല്‍ നിന്ന് 60 ആക്കി ചുരുക്കി. നിലവില്‍ 55 വയസ്സായിരുന്ന പെന്‍ഷന്‍ പ്രായം 63 വയസ്സായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, പുരുഷന്‍മാരുടെ പ്രായം ചുരുക്കിയിട്ടില്ല. അവരുടെ പ്രായപരിധി 60ല്‍ നിന്ന് 65ലേക്കും ഉയര്‍ത്തും. മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് പുടിന്‍ പരിഷ്‌കരണത്തിലെ നയം തിരുത്തുന്നത് അറിയിച്ചത്. രാജ്യത്തെ അധ്വാനവര്‍ഗത്തിന്റെ സംഖ്യ കുറഞ്ഞുവരികയാണ്. രാജ്യത്തിന്റെ പുരോഗതിക്കും മാറ്റങ്ങള്‍ക്കും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം റഷ്യയില്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 66 വയസ്സാണ്. സ്ത്രീകളുടേത് 77ഉം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ വിശ്രമജീവിതത്തിന് ആരുംതന്നെ ജീവനോടെയുണ്ടാവില്ലെന്നാണ് വിമര്‍ശകരുടെ വാദം.
അതേസമയം, പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെ പുടിന്റെ ജനപ്രീതിക്ക് കാര്യമായ കോട്ടം സംഭവിച്ചതായി വിദഗ്ധര്‍ അറിയിച്ചു. 80 ശതമാനമുള്ള ജനസമ്മതി 64 ശതമാനമായാണു കുറഞ്ഞത്. ഉക്രെയിന്‍ വിഷയത്തിലാണ് ഇതിനുമുമ്പ് പുടിന്റെ ജനസമ്മതി ഇടിഞ്ഞത്. പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരേ സപ്തംബര്‍ ഒമ്പതിന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷനേതാവിനെ കഴിഞ്ഞദിവസം സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷനേതാവായ അലക്‌സി നാവല്‍നിയെ 30 ദിവസത്തെ ജയില്‍ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.
കഴിഞ്ഞദിവസം തലസ്ഥാനമായ മോസ്‌കോയില്‍ നടത്തിയ പ്രതിഷേധത്തില്‍ 5,000ഓളം പേര്‍ പങ്കെടുത്തു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss