|    Jul 21 Sat, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനരക്ഷാ യാത്ര നിരോധിക്കണമെന്ന്

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. യാത്ര നടന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളും അക്രമങ്ങളുമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തലയോലപ്പറമ്പ് സ്വദേശി എ കെ രാജേഷാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2000 -2016 മുതല്‍ കണ്ണൂരില്‍ 69 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി ഹരജി പറയുന്നു. ജനരക്ഷാ യാത്ര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാവും. സമാനമായ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ ആര്‍എസ്എസ് റാലി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ വിളിച്ചുവരുത്തി നടപടിയെടുക്കണമെന്നും ഹരജിയി ല്‍ ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss