|    Oct 21 Sat, 2017 10:50 am
Home   >  Todays Paper  >  Page 1  >  

ജനരക്ഷാ യാത്രയുടെ സ്വീകരണവേദിതകര്‍ന്നു

Published : 1st February 2016 | Posted By: SMR

മട്ടാഞ്ചേരി: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കൊച്ചി മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ വേദി തകര്‍ന്നു. ചുള്ളിക്കല്‍ ടിപ്പ്‌ടോപ്പ് അസീസ് ഗ്രൗണ്ടില്‍ ഇന്നലെ ഉച്ചയോടെയാണു സംഭവം. 25 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക വേദിയില്‍ അതിന്റെ രണ്ടിരട്ടിയാളുകള്‍ കയറിയതാണു വിനയായത്.
സുധീരന്‍ വരുന്നതിന് മുമ്പുതന്നെ മുപ്പതോളം നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. പ്രസിഡന്റ് എത്തിയോടെ കൂടുതല്‍പേര്‍ ഇരച്ചുകയറി. വേദി തകര്‍ന്നതോടെ സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ മേല്‍ക്കൂരയുടെ അടിയിലായി. പോലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മേല്‍ക്കൂര പൊക്കിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്. ഡൊമിനിക് പ്രസന്റേഷന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം പി ശിവദത്തന്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ക്ക് പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക