|    Oct 18 Wed, 2017 1:16 pm
FLASH NEWS
Home   >  Districts  >  Kasaragod  >  

ജനരക്ഷാ യാത്രയിലെ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 4th October 2017 | Posted By: shins

കാസര്‍കോട്: ബിജെപി ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയോടെ ചളിയങ്കോട്ട് ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശുഹൈബ് (24), സുനൈസ് (23), മുഹമ്മദ് ഇര്‍ഷാദ് 918) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലെറിഞ്ഞതുള്‍പ്പെടെ കഴിഞ്ഞ ദിവസം നിരവധി ആക്രമണങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. പരിപാടി കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക