|    Oct 18 Wed, 2017 4:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനരക്ഷായാത്ര : തലസ്ഥാനത്തും പരിപാടികള്‍

Published : 5th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയ്ക്ക് സമാനമായി രാജ്യതലസ്ഥാനത്തും പ്രക്ഷോഭപരിപാടികള്‍. ഡല്‍ഹി ഘടകം പ്രസിഡന്റ് മനീഷ് തിവാരിയുടെ നേതൃത്വത്തില്‍ എകെജി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ കേന്ദ്രമന്ത്രിമാരും ബിജെപിയുടെ ദേശീയ നേതാക്കളും പങ്കെടുത്തു. രാവിലെ 10ന് പന്ത്മാര്‍ഗില്‍ നിന്ന് തുടക്കം കുറിച്ച മാര്‍ച്ചില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്  സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.  എകെജി ഭവന് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത സുരക്ഷയൊരുക്കിയ അര്‍ധ സൈനിക വിഭാഗവും പോലിസും ചേര്‍ന്ന് ഓഫിസിന് നൂറ് മിറ്റര്‍ അകലെ മാര്‍ച്ച് തടഞ്ഞു. കേന്ദ്രമന്ത്രി  ജിതേന്ദ്ര സിങാണ് ഡല്‍ഹിയിലെ ജനരക്ഷായാത്ര ഉദ്ഘാടനം ചേയ്തത്. കേന്ദ്രമന്ത്രിമാരായ വിജയ് ഗോയല്‍, ഷാനവാസ് ഹുസയ്ന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക