|    Mar 26 Sun, 2017 11:18 am
FLASH NEWS

ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കി

Published : 6th January 2016 | Posted By: SMR

പയ്യന്നൂര്‍: കേരളത്തില്‍ ആക്രമ രാഷ്ട്രീയത്തിന് സംഘടിത ശ്രമം നടത്തുന്ന സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
പയ്യന്നൂരില്‍ ജനരക്ഷയാത്രക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ കേരളത്തില്‍ ഇഷ്ടമില്ലാത്തവരെ വകവരുത്തുന്ന ഫാഷിസ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന സംഘപരിവാരും ഇഷ്ടമില്ലാത്തവരെ വക വരുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസും സിപിഎം തമ്മില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ചടങ്ങില്‍ ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വി എം സുധീരന്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അത്തായി പത്മിനിക്ക് കൈമാറി വിവിധ പുരസ്‌കാരങ്ങള്‍ കെ കെ സുരേഷ് കുമാര്‍, എ വി ഗിരീശന്‍ മാസ്റ്റര്‍ , പ്രജേഷ് കണ്ണന്‍ എന്നിവരെയും അനുമോദിച്ചു. ജാഥാ ലീഡറെ വിവിധ കമ്മിറ്റികള്‍ ഷാളണിയിച്ചു. യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. വി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസിനിക്ക്, നേതാക്കളായ കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ , പി രാമകൃഷ്ണന്‍, എംല്‍എ അഡ്വ. സണ്ണിജോസഫ് എന്നിവര്‍ സംസാരിച്ചു.
ജാഥയെ ജില്ലാ അതിര്‍ത്തിയായ കൊറ്റിമ്മേല്‍ പാലത്ത് നിന്നും പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലേക്ക് ആനയിച്ചു. ജാഥയ്ക്ക് ഇന്ന് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക