|    Oct 17 Tue, 2017 5:56 am
FLASH NEWS
Home   >  Districts  >  Kasaragod  >  

ജനരക്ഷാമാര്‍ച്ച്: ബിജെപി പ്രവര്‍ത്തകരുടെ വ്യാപക അക്രമം

Published : 4th October 2017 | Posted By: shins

കാസര്‍കോട്: ബിജെപിയുടെ ജനരക്ഷാ മാര്‍ച്ചിനെത്തുടര്‍ന്ന് വ്യാപക അക്രമം. കാസര്‍കോട് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മേല്‍പറമ്പ് ചളിയങ്കോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ പേര് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. ഇതിനു തുടര്‍ച്ചയായി നിരവധി വാഹനങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായി. ഇന്നലെ രാത്രി 10.30 മണിയോടെ കെഎസ്ആര്‍ടിസി ബസിന് നേരെ ഒരു സംഘം കല്ലേറ് നടത്തി.
ബസ് കണ്ടക്ടറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കല്ലേറിയില്‍ ഗ്ലാസ് തകര്‍ന്നതിനെ തുടര്‍ന്ന് 5,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ജനരക്ഷാ യാത്ര കഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്ന വാഹനത്തിന് നേരെയും കല്ലേറുണ്ടായി. കല്ലേറിനെത്തുടര്‍ന്ന് സംഘര്‍ഷം തടയാനെത്തിയ എആര്‍ ക്യാംപിലെ രണ്ട് പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക