|    Apr 21 Sat, 2018 12:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജനപ്രിയം

Published : 13th February 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കാര്‍ഷികമേഖലയ്ക്കും ക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. വോട്ട് ഓണ്‍ അക്കൗണ്ട് ആയി ഒതുങ്ങേണ്ടിയിരുന്ന ബജറ്റ്, കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഭരണത്തുടര്‍ച്ചയ്ക്കുള്ള വഴിയൊരുക്കലായി. ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനരി, കാര്‍ഷികാദായനികുതി പൂര്‍ണമായി ഒഴിവാക്കല്‍, റബര്‍ വിലസ്ഥിരതാ ഫണ്ടിനായി 500 കോടി തുടങ്ങിയവ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം ലഭിക്കുന്ന പ്രധാന പ്രഖ്യാപനങ്ങളായി ഇടംനേടി. അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷം ബജറ്റ് പ്രസംഗം ബഹിഷ്‌കരിച്ചു.
ബജറ്റ് പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍: ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോകെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ക്ക് 2,536.07 കോടി. ി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 5,000 കോടിയുടെ പദ്ധതിവിഹിതം. ി വീടുകളില്‍ തനിച്ചു കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം ഉറപ്പുവരുത്തുന്നതിന് കനിവ് പദ്ധതി. ി 75 വയസ്സ് കഴിഞ്ഞവരുടെ പ്രതിമാസ പെന്‍ഷന്‍ 1,500 രൂപയാക്കും. ി സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന 30 ലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. പ്രധാന്‍മന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയുടെയും പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി പദ്ധതിയുടെയും ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ി ബാങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് 200 കോടിയുടെ ബൃഹദ്പദ്ധതി. ി കാര്‍ഷികമേഖലയുടെ വികസനത്തിന് 764 കോടി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. ി എല്ലാ കമ്പനികളെയും കാര്‍ഷികാദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. ി കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ കളിമണ്ണ് ഉല്‍പന്നങ്ങള്‍ക്കും നികുതിയൊഴിവാക്കി. ി തദ്ദേശ കൈത്തറി ഉല്‍പാദന സഹകരണസംഘങ്ങള്‍ക്ക് അവര്‍ അടയ്ക്കുന്ന വാറ്റ് നികുതിക്ക് തുല്യമായ തുക സര്‍ക്കാര്‍ മടക്കിനല്‍കും. ി കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ വഴി വില്‍ക്കുന്ന ജീവന്‍രക്ഷാമരുന്നുകളെ വാറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കും. ി എല്ലാതരം പ്ലാസ്റ്റിക് ബാഗുകള്‍ക്കും 20 ശതമാനം നികുതി. ി നീര ഉല്‍പാദനത്തിന് സബ്‌സിഡി. ി ക്ഷീരകര്‍ഷകര്‍ക്ക് 750 രൂപ ക്ഷേമപെന്‍ഷന്‍. ി മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 184.6 കോടിയും കടാശ്വാസപദ്ധതിക്ക് 25 കോടിയും. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ സഹായം 1,800ല്‍ നിന്ന് 2,700 രൂപയായി ഉയര്‍ത്തി. ി വനം-വന്യജീവി സംരക്ഷണത്തിന് 210 കോടി. ി ഗ്രാമവികസനത്തിനും അനുബന്ധമേഖലകള്‍ക്കും 1,323.74 കോടി. ി തൊഴിലുറപ്പുപദ്ധതിയില്‍ ഗ്രാമീണ ആസ്തികള്‍ നിര്‍മിക്കുന്നതിനുള്ള അധികച്ചെലവ് സര്‍ക്കാര്‍ വഹിക്കും. ി കുടുംബശ്രീക്ക് 130 കോടി. ി എംഎല്‍എമാര്‍ക്ക് 141 കോടിയുടെ പ്രത്യേക വികസനനിധി. ി 100 പഞ്ചായത്തുകളില്‍ 20 കോടി ചെലവില്‍ ശ്മശാനം. ി മലയോര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 130 കോടി. ി ജലസേചനത്തിനും വെള്ളപ്പൊക്കനിയന്ത്രണത്തിനും 491.47 കോടി. ി മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി. ി സംയോജിത ജലവിഭവ മാനേജ്‌മെന്റിനായി കേരള നദീതട അതോറിറ്റി. ി വൈദ്യുതി ബോര്‍ഡിന് 1,622.7 കോടി. ലാഭപ്രഭ സീസണ്‍-3 പദ്ധതിക്ക് 150 കോടി. ി കാര്‍ഷികവിളകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉറപ്പാക്കും. ി ജില്ലാതല ഫഌഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1,609.4 കോടി ചെലവഴിച്ച് 10 പദ്ധതികള്‍. രണ്ടാംഘട്ടത്തില്‍ 1,060 കോടിക്ക് 10 പദ്ധതികള്‍. ി ഗ്രാമീണ ചെറുകിട സംരംഭങ്ങള്‍ക്ക് 110.54 കോടി. ി കൈത്തറി വികസനത്തിന് 70.73 കോടിയും കയര്‍വ്യവസായത്തിന് 117 കോടിയും. ി കശുവണ്ടിവ്യവസായത്തിന് 45 കോടി. ി വിവരസാങ്കേതികവിദ്യാ മേഖലയ്ക്ക് 482.87 കോടി. ി വിവിധ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,206.21 കോടി. ി 10 കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും. ി ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം. ി പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ 100 കോടി. ി കാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് തിരുവനന്തപുരം ആര്‍സിസിയുമായി ചേര്‍ന്ന് സൗജന്യ ചികില്‍സ. ി അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ വര്‍ധിപ്പിക്കും. ി ഭര്‍ത്താവ് ഉപേക്ഷിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്കു കൂടി വിധവാ പെന്‍ഷന്‍. ി ബിപിഎല്‍, എഎവൈ കുടുംബാംഗങ്ങള്‍ക്ക് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss