|    May 30 Tue, 2017 4:41 am
FLASH NEWS

ജനപ്രതിനിധികള്‍ ജനങ്ങളെ മറന്ന് പ്രവര്‍ത്തിച്ചാല്‍ ജനം പ്രതികരിക്കും: മന്ത്രി രമേശ് ചെന്നിത്തല

Published : 13th December 2015 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ജനങ്ങളുടെ വോട്ട് നേടി വിജയിച്ച ജനപ്രതിനിധികള്‍ അവരെ മറന്ന് പ്രവര്‍ത്തിച്ചാല്‍ ജനം പ്രതികരിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ യു ഡി എഫ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ വികസനമാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രതിനിധികള്‍ ജനോപകാരപ്രദമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം.സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മാറ്റുന്നതിന്നായി ക്ഷേമപദ്ധതികള്‍ ബാങ്കുകള്‍ മുഖാന്തിരം വിതരണം ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.സ്വന്തം ഭാര്യയുടെ കൊലപാതകമടക്കം അറുപതോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഒരു കൊടും ക്രിമൈനലിന്റെ വാക്കുകള്‍ കേട്ട് പിന്നാലെ പോകാന്‍ പ്രതിപക്ഷത്തിന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു, നരേന്ദ്രമോഡി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്,നരേന്ദ്രമോഡിയെ പോലെ ആയിരം മോഡിമാര്‍ ഇതിന് ശ്രമിച്ചാലും ഇന്ത്യയുടെ മതേതര സ്വഭാവം തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ യു ഡി എഫ് ചെയര്‍മാന്‍ എന്‍ കെ സാദിക്കലി അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍,കെ പി സി സി സെക്രട്ടറി വി കെ ശ്രീകണ്ഠന്‍,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയും കൌണ്‍സിലറുമായ കെ കെ എ അസീസ്,ഡി സി സി സെക്രട്ടറി ടി പി ഷാജി,ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ടും കൌണ്‍സിലറുമായ പി പി വിനോദ്കുമാര്‍,നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്ന്!,വൈസ് ചെയര്‍മാന്‍ സി എ ബക്കര്‍,കൌണ്‍സിലര്‍ കെ എം ഇസ്ഹാക്ക്,മുസ്ലീം ലീഗ് നഗരസഭാ സെക്രട്ടറി ഇബ്‌നു അബ്ബാസ്,ടി ഹരിശങ്കര്‍,ഹക്കീം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day