|    Nov 21 Wed, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ജനപ്രതിനിധികളുടെ സംഭാവന വരവുവച്ചില്ല’

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി എംപിമാരും എംഎല്‍എമാരും സംഭാവന ചെയ്ത തുകകള്‍ പോലും സര്‍ക്കാര്‍ വരവുവയ്ക്കാത്തത് ഗുരുതരമായ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു മാസത്തെ ശമ്പളമാണ് എംഎല്‍എമാരും എംപിമാരും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഇതിന്റെ കണക്കു പോലും സര്‍ക്കാരിന്റെ കൈയിലിെല്ലന്നു വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പോലും സംഭാവന കൊടുത്ത എംഎല്‍എമാരുടെ കൂട്ടത്തിലില്ല. എംഎല്‍എമാരും എംപിമാരും സംഭാവന ചെയ്ത തുകയുടെ കണക്കുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗുരുതരമായ അലംഭാവമാണ് കാണിച്ചത്.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടാക്കി സൂക്ഷിക്കണമെന്ന് പ്രതിപക്ഷം ആദ്യമേ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ഥ്യമായി എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ജനപ്രതിനിധികളുടെ സംഭാവനയുടെ കണക്കു പോലും സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങളില്‍ നിന്നു ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച വന്‍ തുകകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss