|    Jul 27 Thu, 2017 6:29 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ജനപ്രതിനിധികളുടെ ശമ്പളം

Published : 17th August 2016 | Posted By: SMR

ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളെ ഭരിക്കാന്‍, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നിയമസഭകളിലെയും പാര്‍ലമെന്റിലെയും അംഗങ്ങള്‍. അവര്‍ സൗജന്യ സേവനം ചെയ്യുന്നവരല്ല. നിശ്ചിതമായ ശമ്പളത്തിനു പുറമേ യാത്രാപ്പടി, ടെലിഫോണ്‍, വീട്ടുവാടക, കാര്‍, ഓഫിസ് വാടക, സ്റ്റാഫ് തുടങ്ങിയ എല്ലാ കാര്യങ്ങളിലും ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവിലെ പണമാണ്. ഇവരുടെ ശമ്പളം കാലാകാലം പരിഷ്‌കരിക്കാനുള്ള തീരുമാനമെടുക്കേണ്ടത് ആരാണ്?
ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഈയിടെ തീരുമാനിച്ചത് പതിവുപോലെ ഇരുസഭകളിലെയും എല്ലാ കക്ഷികളിലും പെട്ട അംഗങ്ങളും സര്‍വസമ്മതമായി കൈയടിച്ചു പാസാക്കി. നാലുമുക്കാല് കീശയില്‍ വീഴുന്ന കാര്യത്തില്‍ ആര്‍ക്കും പരാതിയുണ്ടാവാന്‍ തരമില്ലല്ലോ. പക്ഷേ, ഒരു ജനാധിപത്യരാജ്യത്തെ ജനപ്രതിനിധികളുടെ സേവനനിരക്കുകള്‍ നിശ്ചയിക്കേണ്ടത് അവര്‍ തന്നെയാണോ എന്നത് ഒരു ധാര്‍മിക പ്രശ്‌നമായി ആര്‍ക്കും തോന്നാത്തതാണ് അതിശയകരം.
എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് എന്തെങ്കിലും കാലക്രമമോ ഫോര്‍മുലയോ യുക്തിഭദ്രമായ പ്രക്രിയയോ ഒന്നുമില്ല. അതേസമയം, സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകരിക്കപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കാനഡ, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളിലും സ്വയംനിര്‍ണയാവകാശമുള്ള സ്ഥാപനങ്ങളാണ് ജനപ്രതിനിധികളുടെ ശമ്പള പരിഷ്‌കരണത്തിന്റെ ചുമതല വഹിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക