|    Aug 18 Fri, 2017 12:42 am
FLASH NEWS

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

Published : 2nd August 2017 | Posted By: fsq

 

ശാസ്താംകോട്ട:  ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. താലൂക്ക് ആശുപത്രിയിലെ ആനസ്‌ത്യേഷ്യ ഡോക്ടറെയും അത്യാഹിത വിഭാഗത്തില്‍ നിന്നുള്ള ഡോക്ടറെയും സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്. ആശുപത്രിയിലെ അനസ്‌ത്യേഷ്യ വിഭാഗം നിറുത്തലാക്കുന്നതോടെ വിവിധ ഓപ്പറേഷനുകള്‍, പ്രസവം, അപകടങ്ങളുമായി ബന്ധപ്പെട്ട ചികില്‍സ തുടങ്ങിയവ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളായ എസ് ദിലീപ്കുമാര്‍, എംവി താരാഭായി, ടി അനില, അനില്‍ പനപ്പെട്ടി, എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്. ഇന്നലെ സ്ഥലം എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സുമയും മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടറെ നിയമിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിക്കുകയായിരുന്നു.ഇതേ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും ആശുപത്രിയില്‍ സമരം നടത്തി. പുതിയ ഡോക്ടര്‍മാര്‍ വരാതെ ആശുപത്രി വളപ്പില്‍ നിന്ന് പോകില്ലന്ന് സമരക്കാര്‍ പറയുകയും വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തകര്‍ ആശുപത്രി വളപ്പില്‍ നിലയുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡിഎംഒയുമായി ബന്ധപ്പെട്ട് പുതിയ അനസ്‌ത്യേഷ്യ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് സമരം പിന്‍വലിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ്ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക