|    Mar 25 Sat, 2017 7:33 am
FLASH NEWS

‘ജനപക്ഷ രാഷ്ട്രീയം’; പിസി ജോര്‍ജിന് പുതിയ പാര്‍ട്ടി

Published : 13th October 2016 | Posted By: SMR

പത്തനാപുരം(കൊല്ലം): തന്റെ പുതിയ പാര്‍ട്ടിയായ ‘ജനപക്ഷരാഷ്ട്രീയ’ത്തിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ഡിസംബര്‍ ആദ്യം ഉണ്ടാവുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ഇരുമുന്നണികളോടും സമദൂരം പാലിക്കും. കോട്ടയത്തോ തിരുവനന്തപുരത്തോ വച്ചാവും പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്നും പി സി ജോര്‍ജ് പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാംസ്‌കാരിക സംഘടനയായിട്ടാവും രജിസ്‌ട്രേഷന്‍ ചെയ്യുന്നത്. സംസ്ഥാനതലത്തില്‍ അഞ്ചംഗകമ്മിറ്റി രൂപികരിക്കും. തുടര്‍ന്ന് ജില്ലാ കണ്‍വീനര്‍മാരെയും നിയോജകമണ്ഡലം കണ്‍വീനര്‍മാരെയും ഡിസംബറില്‍ പ്രഖ്യാപിക്കും. ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളതാണ് കേരളത്തിലെ ജനങ്ങളുടെ ഗതികേടിന് കാരണം.
ഇതെല്ലാം അവസാനിപ്പിക്കാനാണ് പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞാ ലംഘനമാണ് ഇ പി ജയരാജന്‍ കാണിച്ചത്. സിപിഎമ്മിന്റെ തീരുമാനം വരട്ടെ, അതിന് ശേഷം രേഖകള്‍ സഹിതം കൂടുതല്‍ കാര്യങ്ങള്‍ താന്‍ പുറത്ത്‌കൊണ്ടു വരുമെന്നും ജുഡീഷ്യല്‍ അന്വേഷണം ജയരാജനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക