|    Oct 23 Mon, 2017 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനപക്ഷ ബദലിനെ പിന്തുണയ്ക്കുക: കാംപസ് ഫ്രണ്ട്

Published : 13th May 2016 | Posted By: SMR

campusfront

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികളും പൊതുസമൂഹവും ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖ്യത്തെ പിന്തുണയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദലുമായി മല്‍സരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സമാജ്‌വാദി പാര്‍ട്ടി(എസ്പി) സഖ്യസ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനും അഴിമതിയും അക്രമരാഷ്ട്രീയവും തുടരുന്ന മുന്നണികള്‍ക്ക് താക്കീതാവാനും ജനാധിപത്യ ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന ജനപക്ഷ ബദലിന് മാത്രമേ സാധിക്കുകയുള്ളൂ. ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുകയും പരിസ്ഥിതിസൗഹൃദ വികസനം നടപ്പാക്കുകയും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുകയും വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നവരാണ് അധികാരത്തിലെത്തേണ്ടത്. പട്ടാമ്പിയില്‍ മല്‍സരിക്കുന്ന കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫിനെ ടെലിവിഷന്‍ അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്‌രിയ, ആരിഫ് ബാബു, ഹസ്‌ന ഫെബിന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക