|    Dec 18 Tue, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനപക്ഷത്തില്‍ ഭിന്നത; പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇറങ്ങിപ്പോക്ക്‌

Published : 30th November 2018 | Posted By: kasim kzm

കോട്ടയം:ബിജെപിയുമായി സഹകരിക്കാനുള്ള പി സി ജോര്‍ജിന്റെ തീരുമാനത്തെച്ചൊല്ലി കേരള ജനപക്ഷത്തില്‍ അഭിപ്രായഭിന്നത. തിരുവനന്തപുരത്ത് ചേര്‍ന്ന കേരള ജനപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ബിജെപി കൂട്ടുകെട്ടിനെതിരേ എതിര്‍പ്പുമായി നേതാക്കള്‍ രംഗത്തെത്തി.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ മുഹമ്മദ് സക്കീറാണ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍, എതിര്‍പ്പുകളെല്ലാം തള്ളി ബിജെപിയുമായി സഹകരിക്കാനുള്ള നിലപാട് പി സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതോടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി മുഹമ്മദ് സക്കീര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
വിവിധ ജില്ലാ പ്രസിഡന്റുമാരും ജോര്‍ജിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധത്തിലാണ്. പൂഞ്ഞാറിലെ പാര്‍ട്ടി പ്രവര്‍ത്തകരും തീരുമാനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. വരുംദിവസങ്ങളില്‍ ഇവര്‍ പരസ്യമായി രംഗത്തെത്താനുള്ള സാധ്യതകളും തെളിയുന്നുണ്ട്.
യുഡിഎഫിലും എല്‍ഡിഎഫിലും ഇടംനേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപിയുമായി സഹകരിക്കാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ജോര്‍ജ് നേതാക്കളെ അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മല്‍സരിപ്പിക്കുന്നതിന് വേണ്ടിയാണ് ജോര്‍ജിന്റെ കൂറുമാറ്റമെന്നാണ് ഏതിര്‍ക്കുന്നവരുടെ ആരോപണം. പി സി ജോര്‍ജിന് രാജ്യസഭാ സീറ്റ് അടക്കം ബിജെപിയില്‍നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
അതേസമയം, വിശ്വാസ സംരക്ഷണത്തില്‍ കേരള ജനപക്ഷം ബിജെപിക്കൊപ്പം നിലകൊള്ളുമെന്ന നിലപാട് പി സി ജോര്‍ജ് ഇന്നലെ കോട്ടയത്തും ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ബിജെപി മാത്രമാണ് ശക്തമായി ഉറച്ചുനിന്നത്. അതുകൊണ്ടാണ് നിയമസഭയിലും ബിജെപിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശ്വാസമാണെങ്കിലും നേതാക്കളെ വിശ്വാസമില്ല. എന്നാല്‍, താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനപക്ഷം പാര്‍ട്ടിയെ ഒരു തൊഴുത്തിലും കെട്ടാനുദ്ദേശിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ കേരള ജനപക്ഷത്തിന് സ്വന്തം ചിഹ്‌നത്തില്‍ സ്ഥാനാര്‍ഥികളുണ്ടാവും. എന്‍ഡിഎ സ്ഥാനാര്‍ഥിയുണ്ടെങ്കിലും മല്‍സരിക്കും. നക്‌സലൈറ്റുകളായാലും ജനപക്ഷത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അഡ്ജസ്റ്റ്‌മെന്റ് വേണമെങ്കില്‍ അതിനും തയ്യാറാവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss