|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജനപക്ഷത്തിന് പൂഞ്ഞാര്‍ വൈസ് പ്രസിഡന്റ്സ്ഥാനം

Published : 27th November 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: സിപിഎമ്മുമായി ഭരണം പങ്കിടാനില്ലെന്നു വ്യക്തമാക്കിയ പി സി ജോര്‍ജിന്റെ കേരള ജനപക്ഷത്തിന് ബിജെപി, കോണ്‍ഗ്രസ് പിന്തുണയോടെ പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം. അടുത്തുവരെ സിപിഎം-ജനപക്ഷം സഖ്യത്തിലായിരുന്നു പഞ്ചായത്ത് ഭരണം നടന്നിരുന്നത്.
പ്രസിഡന്റ്സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ്സ്ഥാനം ജനപക്ഷത്തിനുമായിരുന്നു. എന്നാല്‍, പ്രസിഡന്റ്സ്ഥാനത്തെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജനപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പ്രതിനിധി അഡ്വ. ലീലാമ്മ ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. വളതൂക്ക് വാര്‍ഡിനെയാണ് ലീലാമ്മ ചാക്കോ പ്രതിനിധീകരിക്കുന്നത്. ജനപക്ഷത്തിന് മൂന്ന് അംഗങ്ങളാണുള്ളത്.
കോണ്‍ഗ്രസ് മൂന്ന്, ബിജെപി രണ്ട്, സിപിഎം അഞ്ച് എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷിനില. ലീലാമ്മ ചാക്കോയ്ക്ക് ഏഴു വോട്ടും സിപിഎമ്മിലെ ഗീതാ നോബിളിന് അഞ്ചു വോട്ടും ലഭിച്ചു. ഒരു ബിജെപി അംഗം വോട്ടടുപ്പില്‍ നിന്നു വിട്ടുനിന്നു. സിപിഎമ്മു—മായി ഭരണം പങ്കിടാനില്ലെന്നു വ്യക്തമാക്കിയ കേരള ജനപക്ഷം, പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റത്തിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു ബിജെപി, കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നാണ് സൂചന. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്ന് ജനപക്ഷം നേതാക്കള്‍ അറിയിച്ചു.
ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രമേശ് വെട്ടിമറ്റം രാജി നല്‍കി രാഷ്ട്രീയമര്യാദ കാണിക്കണമെന്നും ജനപക്ഷം നേതാക്കളായ ജോര്‍ജ് വടക്കന്‍, ബേബി അറക്കപ്പറമ്പില്‍, പ്രസാദ് തോമസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss