|    Jul 21 Sat, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയെ വിട്ടയച്ചു

Published : 23rd September 2017 | Posted By: fsq

 

കുറ്റിപ്പുറം: ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത, യുവാവിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ പോലിസ് വിട്ടയച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദ് (29)ന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. ഇര്‍ഷാദിന്റെ  കൂടെയുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതോടെയാണ് ഉപാധികളോടെ പോലിസ് യുവതിയെ വിട്ടയച്ചത്. എന്നാല്‍, സംഭവം നടന്ന ടൂറിസ്റ്റ് ഹോം ഉടമയുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ വിവാഹിതരായിരുന്നു ഇവര്‍. വിദേശത്തായിരുന്ന ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ വിവാഹാലോചന നടത്തിയിരുന്നു. ഇത് മുടക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് കരുതുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss