|    Oct 23 Tue, 2018 3:03 pm
FLASH NEWS
Home   >  Kerala   >  

ജനനേന്ദ്രിയം മുറിച്ച സംഭവം:യുവതിക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

Published : 22nd May 2017 | Posted By: mi.ptk

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് ആണ് സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി് പരാതി നല്‍കിയത്.
ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സമയത്തുപുറത്തുവന്ന ഈ സംഭവം മറ്റ് വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്ന്  നവാസ് പരാതിയില്‍ പറയുന്നു.
കൂടാതെ, സംഭവത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനൊപ്പമുള്ള ഗംഗേശാനന്ദയുടെ ചിത്രം പുറത്തുവിട്ടതിലും ദുരൂഹതയുണ്ട്. ഇതിന് മുന്‍പും പലരും പീഡനക്കേസുകളില്‍ ആരോപണം നേരിട്ടിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതെല്ലാം സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളോളം തന്നെ പീഡിപ്പിച്ചിട്ടും ഇതുവരെ പുറത്തുപറയാന്‍ നിയമവിദ്യാര്‍ഥിനി കൂടിയായ യുവതി എന്തുകൊണ്ട് തയ്യാറാിയല്ലെന്നും നവാസ് ചോദിക്കുന്നു. സംഭവത്തിലെ സത്യാവസ്ഥയറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനായി പീഡനത്തിനിരയായ യുവതി, സ്വാമി ഗംഗേശാനന്ദ, യുവതിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍ എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കണമെന്നും നവാസ് പരാതിയില്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss