|    Jul 17 Tue, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനനേന്ദ്രിയം മുറിച്ച കേസ് : യുവതിയെ അറസ്റ്റ് ചെയ്തു

Published : 25th September 2017 | Posted By: fsq

 

കുറ്റിപ്പുറം: ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് താമസിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി പൊതിയില്‍ ഹൈറുന്നീസ (30)യെയാണ് വളാഞ്ചേരി സിഐ എം കെ കൃഷ്ണന്‍, കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് ബാവാക്കാന്റെ പുരക്കല്‍ ഇര്‍ഷാദിന്റെ (29) ജനനേന്ദ്രിയം കുറ്റിപ്പുറത്തെ ടൂറിസ്റ്റ് ഹോമില്‍വച്ച് ഹൈറുന്നീസ മുറിച്ചത്. നേര ത്തെ പോലിസ് സംഘത്തോട് താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു ഇര്‍ഷാദ് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നായിരുന്നു പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ഹൈറുന്നീസയെ പോലിസ് വിളിക്കുമ്പോള്‍ സ്‌റ്റേഷനില്‍ വരണമെന്ന നിബന്ധനയോടെ വിട്ടയച്ചത്. ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇര്‍ഷാദിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷം കേസന്വേഷണ സംഘം ഇര്‍ഷാദില്‍ നിന്നെടുത്ത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഹൈറുന്നീസയെ അറസ്റ്റ് ചെയ്തത്.  കൃത്യത്തിനുപയോഗിച്ച പേനാകത്തി മുറിയില്‍ നിന്നും നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. മാനഹാനി ഓര്‍ത്തും ഇനി വിദേശത്തേക്ക് തിരിച്ചു പോവാനാവില്ലെന്നു കരുതിയുമാണ് താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് മൊഴി നല്‍കിയതെന്നാണ് ഇര്‍ഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഹൈറുന്നീസയെ റിമാന്‍ഡ് ചെയ്തു. കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തിയാണു പോലിസ് കേസെടുത്തിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss