|    Oct 20 Fri, 2017 9:01 am
FLASH NEWS

ജനദ്രോഹ നയങ്ങള്‍ക്കെതിരേ 19നു യുഡിഎഫ് ധര്‍ണ

Published : 10th August 2017 | Posted By: fsq

 

കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരൂകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ 19നു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായ്ഹന ധര്‍ണ നടത്താന്‍ യൂഡിഎഫ് ജില്ലാനേതൃയോഗം തീരൂമാനിച്ചു. ഏത് കുല്‍സിതമാര്‍ഗവും ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ കശാപ്പ് ചെയ്യുന്ന  നരേന്ദ്രമോദിക്കൂം അമിത്ഷായ്ക്കൂം കിട്ടിയ കനത്ത ആഘാതമാണ് ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ അഹമ്മദ് പട്ടേലിന്റെ വിജയമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ ആരംഭിച്ച കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ഇന്ന് താറുമാറായികിടക്കൂകയാണ്. പനിമരണം മൂലം ജനങ്ങള്‍ മരണത്തിന് കീഴടങ്ങൂന്നു നിസ്സഹയായി നോക്കി നില്‍ക്കൂന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ രാജിവച്ചൊഴിയണം. ജിഎസ്ടിയുടെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍സംയുക്തമായി ജനങ്ങളെ കൊള്ളയടിക്കൂകയാണെന്നൂം യോഗം വിലയിരൂത്തി. ഡിസിസി ഓഫിസില്‍ നടന്ന നേതൃയോഗത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്്ദുല്‍ ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് സതീശന്‍ പച്ചേനി, മുന്‍ മന്ത്രി കെ പി മോഹനന്‍, കെ സുരേന്ദ്രന്‍, സി എ അജീര്‍, ഇല്ലിക്കല്‍ ആഗസ്തി, അബ്്ദുല്‍ കരീം ചേലേരി, വല്‍സന്‍ അത്തിക്കല്‍, പി കൂഞ്ഞുമുഹമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക