|    Sep 20 Thu, 2018 1:48 pm
FLASH NEWS

ജനദ്രോഹ നടപടികള്‍ക്കെതിരേ ജനവികാരം ഉയരണം: വി എം സുധീരന്‍

Published : 25th January 2017 | Posted By: fsq

 

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനവികാരം ഉയര്‍ന്നുവരണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ഗാന്ധി നിന്ദയും, വര്‍ഗീയ ചേരിതിരിവും സൃഷ്ടിച്ച് രഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ്. നോട്ടുനിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ കാലങ്ങള്‍ വേണ്ടിവരും. യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും പിക്കറ്റിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.കേരളത്തില്‍ പോലിസിനെ സര്‍ക്കാര്‍ നിഷ്‌ക്രിയമാക്കുകയും ഇതിന്റെ ഫലമായി അക്രമരാഷ്ട്രീയം അരങ്ങേറിയിരിക്കുകയുമാണ്. എല്ലാരംഗത്തും പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.കൊലക്കേസ്സിലെ പ്രതിയായ മന്ത്രിയേയും, അഴിമതി ആരോപണവിധേയരേയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. റേഷന്‍ സംവിധാനം അട്ടിമറിച്ച് പാവപ്പെട്ടവന്റെ അന്നം മുട്ടിച്ചിരിക്കുകയാണ്് സ ര്‍ക്കാര്‍. മന്ത്രിമാര്‍ക്ക് യാതൊരു റോളും ഇല്ല എന്നതിന് തെളിവാണ് ഡല്‍ഹിയില്‍ ചര്‍ച്ചക്ക് പോയ പിണറായി വിജയന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയെ കൂട്ടാന്‍ തയ്യാറാകാതിരുന്നത്. നരേന്ദ്രമോദിയുടെ ഏകാധിപത്യ ഭരണം കേരളത്തിലും നടപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.നൂറുകണക്കിന് യു ഡി എഫ് പ്രവര്‍ത്തകര്‍ ജാഥയിലും, പിക്കറ്റിംഗിലും പങ്കെടുത്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി രാജശേഖരന്‍ സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എം ലിജു, എ എ ഷുക്കൂര്‍, ഷാനിമോ ള്‍ ഉസ്മാന്‍, കെപിസിസി ഭാരവാഹികളായ അഡ്വ. സി ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, പി സി വിഷ്ണുനാഥ്, ജോണ്‍സണ്‍ എബ്രഹാം,  മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം കെ അബ്ദുല്‍ ഗഫൂര്‍ ഹാജി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss