|    Oct 23 Tue, 2018 7:12 am
FLASH NEWS

ജനദ്രോഹത്തിന് കെഎസ്ആര്‍ടിസിയും;പശ്ചിമകൊച്ചി യാത്രാദുരിതത്തില്‍

Published : 16th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും ട്രിപ്പുകള്‍ ഒഴിവാക്കിയും പശ്ചിമകൊച്ചിയില്‍ യാത്രാ ദുരിതം സൃഷ്ടി ക്കുന്നു. ഉച്ചയ്ക്കും രാത്രിയും സര്‍വീസുകള്‍ തേവരയിലും സൗത്തിലുമായി അവസാനിപ്പിച്ചാണ് യാത്രാ ദുരിതം വിതയ്ക്കുന്നത്. ഭരണകക്ഷിയുടെ മുന്ന് എംഎല്‍എമാരുള്ള ജനവാസ മേഖലയിലാണ്  യാത്രാദുരിതമെന്നത് ജനകീയ പ്രതിഷേധ സമരത്തിന് വഴിയൊരുക്കുന്നത്. തകര്‍ന്ന റോഡുകളും ഗതാഗതസ്തംഭനവും വരുമാന കുറവും സമയക്രമവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍, സ്വകാര്യ  ബസ് സര്‍വീസുകള്‍ തീരദേശ നഗരത്തെ ഒഴിവാക്കുന്നത്. രാവിലെ 5 മുതല്‍ രാത്രി 10 വരെ യുള്ള സമയക്രമവുമായാണ് സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇഷ്ട പ്രകാരമാണ് സര്‍വീസുകള്‍ എന്ന നിലയിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ടിഒ അധികൃതര്‍ നടപടിക്ക് തുനിഞ്ഞാല്‍ സംഘടിത ശക്തിക്കാട്ടി ഇവര്‍ സമരഭീഷണിയുയര്‍ത്തി പ്രതിരോധിക്കുകയും ചെയ്യുന്നതായി ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ടൂറിസം കേന്ദ്രങ്ങളായ ഫോ ര്‍ട്ടുകൊച്ചി, മട്ടാഞ്ചേരിയും തീരദേശമായ കണ്ണമാലി ചെല്ലാനവും ഗ്രാമങ്ങളായ കുമ്പളങ്ങി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലുമായി 400 ഓളം ബസ്സുകളാണ് പശ്ചിമകൊച്ചിയില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ രാത്രി 8 ന് ശേഷം പശ്ചിമകൊച്ചിയിലെത്തണമെങ്കില്‍ മറ്റു വാഹനസൗകര്യത്തെ ആശ്രയിക്കേണ്ട നിലയാണ്. കെഎസ്ആര്‍ടിസി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ തിരുകൊച്ചി സര്‍വീസുകള്‍ ജനദ്രോഹ നടപടികളിലാണ്. പശ്ചിമകൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തുന്ന ഷെഡ്യൂളുകളില്‍ ചിലത് പുനക്രമീകരിച്ച് തേവര വരെയാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്്. നേരം ഇരുട്ടിയാല്‍ തിരുകൊച്ചി തീര കൊച്ചിയെ ഒഴിവാക്കുന്ന സ്ഥിതിയാണിന്നുള്ളതെന്ന് സ്വകാര്യമായി അധികൃതരും പറയുന്നു. ബസ്സുകളില്ലാത്തതും ജീവനക്കാരുടെ കുറവുംസര്‍വീസുകളെ വലയ്ക്കുന്നതായി ഇവര്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസ്സുകളില്‍ മുപ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് തോപ്പുംപടി വഴി സര്‍വീസ് നടത്തുന്നതെന്നാന്ന് ചുണ്ടിക്കാട്ടുന്നത്. രാത്രികാലങ്ങളിലടക്കം ഇടതടവില്ലാതെ പശ്ചിമകൊച്ചിയിലേയ്ക്ക് തിരുകൊച്ചി ബസ് സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാവണമെന്ന് ജനകീയ സംഘടനകളും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി ഗതാഗത മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും സംഘടനകള്‍   തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss