|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Kerala   >  

ജനദ്രോഹം: സെപ്തംബര്‍ 15ന് എസ്ഡിപിഐ നരേന്ദ്ര മോദിയെ ‘വിചാരണ’ ചെയ്യും

Published : 11th September 2017 | Posted By: shins

കോഴിക്കോട് : ഡീസല്‍, പെട്രോള്‍ ,പാചക വാതക വില വര്‍ധനവ്, അവശ്യസാധനങ്ങളുടെ വില വര്‍ധനവ്, അശാസ്ത്രീയമായ നോട്ടു പിന്‍വലിക്കല്‍, സംവിധാനങ്ങളില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത്, ദലിത് മുസ്‌ലിം വിവേചനം, ഭരണ തകര്‍ച്ച തുടങ്ങി വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി സെപ്തംബര്‍ 15 ന് ജനകീയ കോടതികളില്‍ വിചാരണ ചെയ്യുവാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെപി ഗോപി, എഞ്ചിനീയര്‍ എംഎ സലീം, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറിമാരായ സലീം കാരാടി, സാലിം അഴിയൂര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ നാസര്‍, റോബിന്‍ ജോസ്, യുകെ ഡെയ്‌സി, കെകെ ഫാസിയ, എന്‍കെ നസീമ, കെപി അല്‍ഫിയ, എം അഹമ്മദ് മാസ്റ്റര്‍, റസാഖ് കാരന്തുര്‍, ഇഎം കുഞ്ഞമ്മദ് (ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം), വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പിടി സലാം മാസ്റ്റര്‍, വി ജമാല്‍ (ബേപ്പൂര്‍), റഊഫ് കുറ്റിച്ചിറ (സൗത്ത് ), അബ്ദുല്‍ ഖയ്യും, ഗഫൂര്‍ വെളളയില്‍  (നോര്‍ത്ത് ), വാഹിദ് ചെറുവറ്റ, സക്കീര്‍ വെങ്ങാലി (എലത്തൂര്‍), റഷീദ് പൊറ്റമ്മല്‍, പിപി റഷീദ്, റസാഖ് ചക്കേരി ( കുന്ദമംഗലം), ടിപി മുഹമ്മദ്, പികെ ഉസ്മാന്‍, പിസി നാസര്‍ (തിരുവമ്പാടി), ടിപി യൂസഫ്, ടികെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, സിറാജ് തച്ചംപൊയില്‍ (കൊടുവള്ളി), ഇകെ മുഹമ്മദ്, ആസിഫ് ഉള്ള്യേരി(ബാലുശ്ശേരി), കെ ജലീല്‍ സഖാഫി(പേരാമ്പ്ര ), എംസാദിഖ് (കൊയിലാണ്ടി ), എം റഫീഖ് മാസ്റ്റര്‍, പിടി കുട്യാലി (കുറ്റിയാടി), സികെ സുബൈര്‍ ( നാദാപുരം), റസാഖ് മാക്കുല്‍, ശംസീര്‍ ചോമ്പാല, എന്‍കെ ഹംസ ഹാജി (വടകര) സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss