|    Nov 21 Tue, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ജനദ്രോഹം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുന്നു’

Published : 7th November 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മല്‍സരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് പടയൊരുക്കത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഇന്ദിരാ ഭവനില്‍ ചേര്‍ന്ന തിരുവനന്തപുരം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ നരേന്ദ്രമോദിയും ബിജെപിയും പ്രതിരോധത്തിലാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. കേരളത്തില്‍ പൊതുവിതരണ സമ്പ്രദായം എല്‍ഡിഎഫ് സര്‍ക്കാര്‍ താറുമാറാക്കി. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സംസ്ഥാനത്ത് റേഷന്‍ സംവിധാനം പരാജയപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക