|    Aug 21 Mon, 2017 11:19 pm
FLASH NEWS

ജനത്തിരക്ക്: ബാങ്കിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്

Published : 15th November 2016 | Posted By: SMR

പുത്തനത്താണി: അസാധുവാക്കിയ നോട്ടുകള്‍ മാറാനും നിക്ഷേപിക്കാനുമായി എത്തിയ ജനങ്ങളുടെ തള്ളിക്കയറ്റംമൂലം പുത്തനത്താണി എസ്ബിടി ബാങ്കില്‍ ഗ്ലാസ് ഡോര്‍ തകര്‍ന്നു വീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണു സംഭവം. സ്ത്രീകളടക്കം നൂറു കണക്കിനാളുകളാണു ബാങ്ക് തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ബാങ്കിന് മുന്നില്‍ വരിനിന്നിരുന്നത്. ഇതില്‍ തന്നെ കഴിഞ്ഞ ദിവസം ഇടപാടുകള്‍ നടത്താനാവാതെ ടോക്കണ്‍ ലഭിച്ചവരുമുണ്ടായിരുന്നു. ഹോം ഗാര്‍ഡിന്റെ സഹായത്തോടെ കുറച്ചുപേരെ ബാങ്കിനുളളിലാക്കി വാതിലടച്ചാണ് ജനത്തിരക്ക് നിയന്ത്രിച്ചിരുന്നത്. ഇതിനിടെയാണ് ജനങ്ങളുടെ തള്ളിക്കയറ്റം മൂലം ഗ്ലാസ് ഡോര്‍ തകര്‍ന്നുവീണത്. തുടര്‍ന്ന് കാടാമ്പുഴ എഎസ്‌ഐ ശശിയുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക