|    Jan 20 Fri, 2017 5:03 am
FLASH NEWS

ജനതാദള്‍ (യു) ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനെതിരേ കോടതിയില്‍ കേസ്

Published : 15th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ജനതാദള്‍(യു) ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പ്രസിഡന്റ്് എ വി രാമകൃഷ്ണന്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് പി കോരന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇടഞ്ഞ് നില്‍ക്കുന്ന സംസ്ഥാന കമ്മിറ്റിയംഗം എം കുഞ്ഞമ്പാടിയാണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഔദ്യോഗിക പക്ഷത്തില്‍പ്പെട്ട ജില്ലാ പ്രസിഡന്റ്് എ വി രാമകൃഷ്ണന്‍ ഇതേ കോടതിയില്‍ കേവിയറ്റ് ഹരജി ഫയല്‍ ചെയ്തു. ഹരജികള്‍ ഈമാസം 21ന് കോടതി പരിഗണിക്കും. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പക്ഷപാതപരമായിരുന്നുവെന്നും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം മെമ്പര്‍ഷിപ്പ് എ വി രാമകൃഷ്ണനും പി കോരന്‍ മാസ്റ്ററും നല്‍കിയിട്ടുള്ളൂവെന്നും വിമത വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇരുവരുടെയും നടപടി എല്ലാ കാര്യത്തിലും ഏകപക്ഷീയമാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ജില്ലാ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നും പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ജില്ലയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രമാണ് ജനതാദള്‍ യു വിന് കാര്യമായ വേരോട്ടമുള്ളത്. മറ്റുമൂന്ന് നിയോജക മണ്ഡലത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരില്ല. ഇന്നത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പരിഗണിച്ചാല്‍ ജില്ലയില്‍ ജനതാദള്‍ യു വിന് രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുമെന്ന് ഒരു വിഭാഗം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക