|    Dec 15 Fri, 2017 12:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജനതാദള്‍-യു എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

Published : 26th November 2016 | Posted By: SMR

കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം എറണാകുളം ശിക്ഷക് സദന്‍ ഹാളില്‍ നടന്ന ജനതാദള്‍-യു എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യത്തെ സമ്പൂര്‍ണ ജില്ലാ യോഗത്തിലാണ് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് അടിച്ചത്.
ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി ജില്ലയിലെ സീനിയര്‍ നേതാക്കളോട് ആലോചിക്കാതെ ഏകപക്ഷീയമായി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചെന്നും യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മുടവൂരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിക്കു മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം പൊളിക്കാന്‍ ശ്രമിച്ചെന്നും  പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോപണം ഉയരുകയും ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിനയത്തിനു വിരുദ്ധമായി രഹസ്യമായാണ് എം ജി സോമനെ വൈസ് പ്രസിഡന്റാക്കിയതെന്നും ഇതുസംബന്ധിച്ചും ഒരു നിയോജകമണ്ഡലത്തില്‍ നിന്നും നാലു പേരെ ഭാരവാഹികളാക്കി പ്രഖ്യാപിച്ചതിനും ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട സീനിയര്‍ സംസ്ഥാന സമിതി അംഗത്തിന്റെ ആവശ്യം പ്രസിഡന്റ് എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതത്രേ.
തര്‍ക്കം കൈയേറ്റത്തിലെത്തിയതോടെ തടയാന്‍ ശ്രമിച്ച ജില്ലാ പ്രസിഡന്റ് ബിനു പറക്കലിനെ പിടിച്ചു തള്ളിയതോടെ ചേരിതിരിഞ്ഞ് അടി തുടങ്ങി. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക