|    Nov 20 Mon, 2017 5:25 pm
FLASH NEWS

ജനജീവിതത്തിന് ഭീഷണിയായ ഗ്യാസ് പൈപ്പ്‌ലൈന്‍ അനുവദിക്കില്ല

Published : 29th November 2016 | Posted By: SMR

കുഴല്‍മന്ദം: 1999ല്‍ കേരളത്തില്‍ 3 ജില്ലകളിലെ കര്‍ഷകരെയും മറ്റു ഭൂവുടമകളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തുച്ഛമായ പ്രതിഫലം നല്‍കി എണ്ണ പൈപ്പ്‌ലൈന്‍ ഇടാന്‍ സാധിച്ചുവെങ്കില്‍ മതിയായ സുരക്ഷിത്വമില്ലാതെ വലിയൊരു ദുരന്തത്തിന് ഇടവരുത്തുന്ന ഗ്യാസ് പൈപ്പ് ലൈന്‍ ഒരിക്കലും കേരളത്തിന്റെ മണ്ണിലൂടെ ഇനി അനുവദിക്കുകയില്ലെന്ന് കൊച്ചി-സേലം പെട്രോളിയം ഗ്യാസ് പൈപ്പ് ലൈന്‍ സുരക്ഷിതത്വ നഷ്ടപരിഹാര ജനകീയ സമിതിയുടെ കുഴല്‍മന്ദത്ത് കൂടിയ ജില്ലാ കണ്‍വെന്‍ഷന്‍ അറിയിച്ചു. സമിതിയുടെ ജില്ലാ പ്രസിഡണ്ട് ഡി ശെല്‍വരാജിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് ഇടപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ജോഫി ജോസഫ്, സന്തോഷ്, എസ് രാമകൃഷ്ണന്‍, കെ ഉദയപ്രകാശ്, സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക