|    Sep 19 Wed, 2018 10:00 pm
FLASH NEWS

ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

Published : 22nd April 2018 | Posted By: kasim kzm

എആര്‍ നഗര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യ വ്യപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് എആര്‍ നഗര്‍ ഏരിയ പുകയൂരില്‍ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം ഹംസ വഹബി അധ്യക്ഷത വഹിച്ചു. പി പി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി.ജനാധിപത്യവിരുദ്ധവും ആധാര്‍മികമാവുമായ രീതിയില്‍ ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സര്‍ക്കാര്‍ നടപടി ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യദാര്‍ഡ്യ സംഗമം അംഗീകരിച്ച പ്രമേയം  റഫീഖ് മമ്പുറം അവതരിപ്പിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നല്‍കുന്നതിനുള്ള ഒപ്പ് ശേഖരണവും നടത്തി. ഏരിയ പ്രസിഡന്റ് എം മൊയ്തീന്‍ കോയ, സെക്രട്ടറി എ പി നൗഫല്‍, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ, കെ എം ശരീഫ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss