|    Jul 23 Sun, 2017 6:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുമായി നടക്കേണ്ടിവരും: ഹരിത കോടതി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുമായി വൈകാതെ നടക്കേണ്ടിവരുമെന്ന് ദേശീയ ഹരിത കോടതി. റോഡ് പദ്ധതിക്കുവേണ്ടി വനം നശിപ്പിച്ച ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ഒരു മരം പോലും നട്ടിട്ടില്ലെന്ന് സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഹരിത കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പകുതിഭാഗവും പ്രളയം നേരിടുകയാണ്. ബാക്കി പകുതിയില്‍ വരള്‍ച്ചയാണ്. ഷിംലയില്‍ താപനില വര്‍ധിക്കുന്നു. റോഡല്ല മരമാണ് ഓക്‌സിജന്‍ തരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുമായി ജനങ്ങള്‍ക്ക് നടക്കേണ്ടിവരുന്ന കാലം വിദൂരമല്ല- ബെഞ്ച് പറഞ്ഞു.
റോഡ് പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഒരുലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക